
സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'ഹരിവരാസന'ത്തില്‍ പ്രശസ്ത തമിഴ് നടന്‍ യോഗി ബാബുവും ഭാഗമാകുന്നു.
സൈജു കുറുപ്പാണ് സോഷ്യല്‍ മീഡിയയിലൂടെ യോഗി ബാബുവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഈ വിവരം ആരാധകരെ അറിയിച്ചത്.
'ഹരിവരാസനം - ദിവ്യമായ ആ കഥ തുടരുന്നു. യോഗി ബാബുവിനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ഭക്തിയും വൈകാരികതയും നിറഞ്ഞ ശക്തമായ ഒരു കഥാനുഭവത്തിനായി കാത്തിരിക്കൂ...' എന്ന കുറിപ്പോടെയാണ് സൈജു കുറുപ്പ് യോഗി ബാബുവിനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തത്. ചിത്രത്തില്‍ യോഗി ബാബു അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിച്ച 'ഗുരുവായൂരമ്പല നടയില്‍' എന്ന ചിത്രത്തിന് ശേഷം യോഗി ബാബു അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണിത്. സംവിധാനം രാജേഷ് നായര്‍, ഡോ. കെ. അമ്പാടി, നിര്‍മാണം വിനായക അജിത് (അജിത് വിനായക ഫിലിംസിന്റെ ബാനറില്‍), ഛായാഗ്രഹണം സജാദ് കക്കു, എഡിറ്റിങ് അജീഷ് ഇടമണ്‍, സംഗീതം രഞ്ജിന്‍ രാജ്.
