Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം. രാജ്മോഹൻ ഉണ്ണിത്താനെതിരെ കാസര്‍ഗോഡ് ഡിസിസി രംഗത്ത്

Sathyam Online 47 mins ago

കാഞ്ഞങ്ങാട്: രാജ്മോഹൻ ഉണ്ണിത്താനെതിരെ കാസർഗോഡ് ഡിസിസി പ്രസിഡന്റ്. കെപിസിസി ഭാരവാഹിയോഗത്തിലാണ് രൂക്ഷ വിമർശനമുണ്ടായത്.

സംസ്ഥാന നേതൃത്വത്തിനെതിരായ ഉണ്ണിത്താന്റെ പരസ്യ പ്രതികരണങ്ങള്‍ക്കെതിരെയാണ് വിമർശനം.

കെപിസിസി ഭാരവാഹി യോഗത്തില്‍ ഉണ്ണിത്താനെതിരായ വിമർശനങ്ങള്‍ക്ക് പിന്തുണയും ലഭിച്ചു. ബോർഡ് കോർപറേഷൻ വിഭജനം വൈകുന്നതിലും കെപിസിസി ഭാരവാഹി യോഗത്തില്‍ വിമർശനമുണ്ടായി. ഭരണമാറ്റം ഉണ്ടായെന്ന ഫീല്‍ ഇല്ലെന്നാണ് വാദം.

ബോർഡ് കോർപറേഷൻ വിഭജനം വൈകിയെന്ന് സണ്ണി ജോസഫ് കെപിസിസി ഭാരവാഹി യോഗത്തില്‍ സമ്മതിച്ചു. യുഡിഎഫ് സർക്കാരിനെതിരെയും അടൂർ പ്രകാശ്, സണ്ണി ജോസഫ്, കെസി വേണുഗോപാല്‍ എന്നിവർക്കെതിരെയും കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായ വിമർശനമാണ് രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online