Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

സമുദായത്തിന് പ്രത്യേക സംവരണം വേണം: ഓള്‍ ഇന്ത്യ വീരശൈവ സഭ

Sathyam Online 4 months ago

പാലക്കാട്: ഓള്‍ ഇന്ത്യ വിരശൈവ സഭ സംസ്ഥാന ജനറല്‍ ബോഡി യോഗവും സി മുരുകൻ അനുസ്മരണ സമ്മേളനവും പാലക്കാട് ആണ്ടിമഠം ശ്രീ പാഞ്ചാലിയമ്മൻ ഹാളില്‍ നടന്നു.

സമുദായത്തിന്റെ രക്ഷാധികാരികെ പഴനിയാണ്ടിയുടെ അദ്ധ്യക്ഷതയില്‍ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗോകുല്‍ദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. ആർ. രവി കഞ്ചിക്കോട് മുഖ്യാതിഥിയായി.

കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളില്‍ അതി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം നടപ്പാക്കണമെന്നും ബോർഡ് / കോർപ്പറേഷനുകളില്‍ സമുദായ അംഗങ്ങള്‍ക്ക് പരിഗണന നല്‍കണമെന്നും സമുദായത്തിലെ എല്ലാ ഉപവിഭാഗങ്ങളെയും ചേർത്ത് ഒറ്റ നാമധേയത്തില്‍ "വീരശൈവ" എന്ന ജാതി സർട്ടിഫിക്കറ്റ് നല്‍കുക, സമുദായത്തിലെ എല്ലാ ഉപവിഭാഗങ്ങളെയും കേന്ദ്ര ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗോകുല്‍ദാസ് ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കും. സഭ സംസ്ഥാന പ്രസിഡന്റ് സി. മുരുകന്റെ അനുസ്മരണ സമ്മേളനവും നടന്നു.

യോഗത്തില്‍, പ്രസിഡന്റിന്റെ ഒഴിവിലേക്ക് മുതിർന്ന സമുദായ അംഗമായ കെ. പഴനിയാണ്ടി (മണി) യെ നോമിനേറ്റ് ചെയ്തു.

ജനറല്‍ ബോഡി യോഗത്തില്‍ ശിവശങ്കരൻ ആറാണി, എ. പ്രദീപ് കുളപുള്ളി, കെ. രമേഷ് ബാബു, എൻ. കുട്ടൻണ്ണാടി, വി.പി ലതിക, എ.സംഗീത എന്നിവർ പ്രസംഗിച്ചു. ആഗസ്റ്റില്‍ സംസ്ഥാന തല പ്രതിഭാ പുരസ്ക്കാരം 2026 പാലക്കാട് വച്ച്‌ നടത്തുവാനും യോഗം തീരുമാനിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online