Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

സംഗീതജീവിതത്തിലെ സഞ്ചാരങ്ങള്‍; ആത്മകഥ എഴുതുന്നതായി എ.ആര്‍. റഹ്‌മാന്‍, എഴുത്തുകാരി രൂപാ ചക്രവര്‍ത്തിയുമായി ചേര്‍ന്നു പുസ്തകരചന

Sathyam Online 4 days ago

പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ തന്റെ ആത്മകഥ പ്രഖ്യാപിച്ചു. 'റഹ്‌മാന്‍: എ റെനസന്‍സ്' എന്നു പേരിട്ടിരിക്കുന്ന ഈ പുസ്തകം എഴുത്തുകാരി രൂപാ ചക്രവര്‍ത്തിയുമായി ചേര്‍ന്നാണ് അദ്ദേഹം രചിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് റഹ്‌മാന്‍ ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.

തന്റെ പുതിയ യാത്രയെക്കുറിച്ച്‌ വെളിപ്പെടുത്തിയ റഹ്‌മാന്‍, തന്റെ ലോകത്തെ രൂപപ്പെടുത്തിയ സംഗീതം, ആശയങ്ങള്‍, നേരിട്ട വെല്ലുവിളികള്‍, സ്വാധീനങ്ങള്‍, സര്‍ഗാത്മകമായ അനുഭവങ്ങള്‍ എന്നിവയെല്ലാം പുസ്തകത്തിലൂടെ വായനക്കാരിലേക്ക് എത്തും എന്നു വ്യക്തമാക്കി.

പുസ്തകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇളയരാജ ഉള്‍പ്പെടെയുള്ള പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചാണ് റഹ്‌മാന്‍ തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1992-ല്‍ മണിരത്‌നം സംവിധാനം ചെയ്ത റോജ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

റോജയിലൂടെ തുടങ്ങിയ മണിരത്‌നം-റഹ്‌മാന്‍ കൂട്ടുക്കെട്ട് ഇന്നും വിജയകരമായി തുടരുന്നു.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് പുറമെ അന്താരാഷ്ട്ര തലത്തില്‍ ഗ്രാമി, ഗോള്‍ഡന്‍ ഗ്ലോബ്, കൂടാതെ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിന് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ എന്നിവയടക്കം നിരവധി അംഗീകാരങ്ങള്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ചലച്ചിത്ര സംഗീത സംവിധായകനാണ് എ.ആര്‍. റഹ്‌മാന്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online