Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സാനിറ്ററി പാഡുകള്‍ സൗജന്യമായി നല്‍കുന്ന ആദ്യ രാജ്യമായി സ്കോഡ്ലാന്‍ഡ്

സാനിറ്ററി പാഡുകള്‍ സൗജന്യമായി നല്‍കുന്ന ആദ്യ രാജ്യമായി സ്കോഡ്ലാന്‍ഡ്

Sathyam Online 5 years ago

ഡല്‍ഹി: സാനിറ്ററി ഉത്പന്നങ്ങള്‍ സൗജന്യമാക്കുന്ന ആദ്യ രാജ്യമായി സ്കോഡ്ലാന്‍ഡ് . പീരിയഡ് പോവേര്‍ട്ടിക്ക് എതിരെ ഇത്തരത്തില്‍ ഒരു ചുവട് വെപ്പ് നടത്തുന്ന ലോകത്തിലെ ആദ്യ രാജ്യം കൂടിയാണ് സ്കോഡ്ലാന്‍ഡ്. സാനിറ്ററി പാഡ്സും ടാമ്ബണ്‍സും വാങ്ങാന്‍ കഴിയാത്ത നിരവധി ആളുകള്‍ക്കാണ് ഈ തീരുമാനം സഹായകരമാകുന്നത്.

പീരിയഡ് പ്രൊഡക്‌ട്സ് (ഫ്രീ പ്രൊവിഷന്‍) സ്കോട്ട്ലന്‍ഡ് ബില്‍ എന്ന് വിളിക്കുന്ന ഈ പുതിയ ബില്‍ പ്രകാരം, ടാംപണുകളും സാനിറ്ററി പാഡുകളും കമ്മ്യൂണിറ്റി സെന്ററുകള്‍, യൂത്ത് ക്ലബ്ബുകള്‍, ഫാര്‍മസികള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ സൗജന്യമായി ലഭ്യമാക്കും.

സ്കൂളുകളിലും കോളേജുകളിലും സൗജന്യമായി സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന ആദ്യത്തെ രാജ്യമായി 2018ല്‍ തന്നെ സ്കോട്ട്ലന്‍ഡ് മാറിയിരുന്നു.

ബ്രിട്ടനില്‍ 10 ശതമാനം പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള സാഹചര്യം ഇല്ലെന്നാണ് 2017 ല്‍ ചില്‍ഡ്രന്‍സ് ചാരിറ്റി പ്ലാന്‍ ഇന്റര്‍നാഷണല്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online