Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ വീണ്ടും മലയാളത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്‍റ് സംഘടനയായ കോം ഇന്ത്യയുടെ പ്രസിഡന്‍റ് . സോയിമോന്‍ മാത്യുവും (സെക്രട്ടറി) കെകെ ശ്രീജിത്തും (ട്രഷറര്‍) സഹ ഭാരവാഹികള്‍. വിന്‍സെന്‍റ് കോമിനെ നയിക്കുന്നത് ഇത് മൂന്നാം തവണ

Sathyam Online 1 week ago

കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാന ഡിജിറ്റല്‍ മീഡിയ സംഘടനയും മലയാളത്തിലെ ഏറ്റവും പ്രമുഖ ഓണ്‍ലൈന്‍ മാധ്യമ മാനേജ്‌മെന്റ് അസോസിയേഷനുമായ കോം ഇന്ത്യയുടെ പുതിയ പ്രസിഡന്റായി സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്റ് നെല്ലിക്കുന്നേലിനെ വീണ്ടും തെരെഞ്ഞെടുത്തു.

മലയാളി വാര്‍ത്ത എഡിറ്റര്‍ സോയിമോന്‍ മാത്യു ആണ് ജനറല്‍ സെക്രട്ടറി. ട്രൂ വിഷന്‍ ന്യൂസ് എഡിറ്റര്‍ കെ കെ ശ്രീജിത് ട്രഷറായും തെരെഞ്ഞെടുക്കപ്പെട്ടു.


കുഞ്ഞികണ്ണന്‍ മുട്ടത്ത് ( കാസര്‍ഗോഡ് വാര്‍ത്ത ) , കെ ബിജിനു ( കേരള ഓണ്‍ലൈന്‍ ന്യൂസ്) എന്നിവര്‍ വൈസ് പ്രസിഡന്റ് മാരായും, കെ ആര്‍ രതീഷ് ( ഗ്രാമജ്യോതി), സ്മിത അത്തോളി ( മലബാറി ന്യൂസ്) എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരെഞ്ഞെടുക്കപ്പെട്ടു.


ഷാജന്‍ സ്‌കറിയ (മറുനാടന്‍ മലയാളി), സാജ് കുര്യന്‍ (സൗത്ത് ലൈവ്), അബ്ദുള്‍ മുജീബ് (കെ വാര്‍ത്ത), കെ ഷാജി (എക്‌സ്പ്രസ് കേരള), അജയ് മുത്താന (വൈഗ ന്യൂസ് ), അല്‍ അമീന്‍ (ഇ വാര്‍ത്ത), ഇസഹാഖ് ഈശ്വരമംഗലം (മലബാര്‍ ന്യൂസ്) എന്നിവര്‍ എക്‌സിക്യൂടീവ് കമ്മിറ്റിയിലേയ്ക്കും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വൈസ് പ്രസിഡന്റുമാര്‍

ഇത് മൂന്നാം തവണയാണ് വിന്‍സെന്റ് നെല്ലിക്കുന്നേല്‍ കോം ഇന്ത്യയുടെ അദ്ധ്യക്ഷനാകുന്നത്. മുന്‍പ് 2020 - 21, 2022 -23 കാലയളവുകളിലായിരുന്നു വിന്‍സെന്റ് കോം ഇന്ത്യയെ നയിച്ചിരുന്നത്.


ഇതില്‍ 2020 - 21 കാലയളവിലായിരുന്നു കോം ഇന്ത്യക്ക് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ സംഘടനയും മലയാളത്തില്‍ ആദ്യത്തെ സംഘടനയുമാണ് കോം ഇന്ത്യ.

വിന്‍സെന്റ് നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ നടത്തിയ പരിശ്രമങ്ങളായിരുന്നു ഈ നേട്ടം കൈവരിച്ചത്.


2022 -23 കാലയളവില്‍ വിന്‍സെന്റ് നെല്ലിക്കുന്നേല്‍ പ്രസിഡണ്ടായിരുന്ന കാലയളവില്‍ നടത്തിയ ശക്തമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഉള്‍പ്പെടുത്തി പുതുക്കിയ മീഡിയ ലിസ്റ്റ് പുറത്തിറക്കുന്നത്. 2021 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള മീഡിയ അക്കാദമി ഭരണ സമിതി അംഗം കൂടിയാണ് വിന്‍സെന്റ് നെല്ലിക്കുന്നേല്‍.


ജോയിന്റ് സെക്രട്ടറിമാര്‍

കൊച്ചി ഐ.എം.എ ഹാളില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കാസര്‍കോഡ് വാര്‍ത്ത എഡിറ്റര്‍ കുഞ്ഞികണ്ണന്‍ മുട്ടത്ത് വരണാധികാരിയായിരുന്നു.

സംഘടനയില്‍ അംഗത്വം ആഗ്രഹിക്കുന്ന ഓണ്‍ലൈന്‍ മീഡിയകള്‍ക്കും, മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്കും 4comindia@gmail.com മെയിലിലോ www.comindia.org എന്ന വെബ്‌സൈറ്റ് വഴിയോ അപേക്ഷ അയക്കാവുന്നതാണ്. ഇത്തരം അപേക്ഷകളില്‍ ആവശ്യമായ പരിശോധന നടത്തിയ ശേഷം മാത്രമാകും അംഗത്വം നല്‍കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online