Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

സൗദി: പര്‍ച്ചേസ് വിഭാഗത്തില്‍ തദ്ദേശവല്‍ക്കരണ തോത് 70%മാക്കിയത് പ്രാബല്യത്തില്‍

Sathyam Online 3 weeks ago

ജിദ്ദ: സൗദി അറേബ്യയിലെ തൊഴില്‍ കമ്പോളത്തില്‍ പിന്നെയും ഉയർന്ന തോതിലുള്ള തദ്ദേശവല്‍ക്കരണം. സ്വകാര്യ മേഖലകളിലെ തൊഴില്‍ സ്ഥാപനങ്ങളില്‍ പർച്ചേസ് വിഭാഗം തൊഴിലുകളില്‍ സൗദി മാനവ വിഭവശേഷി ഏർപ്പെടുത്തിയ ഉയർന്ന സംവരണ തോത് നടപ്പ് വാരാദ്യത്തില്‍ നടപ്പിലായി.

സൗദി മാനവ വിഭവശേഷി മന്ത്രാലയം പ്രകാരം, സ്വകാര്യ മേഖലയിലെ പ്രൊക്യൂർമെൻറ് (പർച്ചേസ്) തൊഴിലുകളിലെ സൗദിവല്‍ക്കരണ നിരക്ക് 70% ആയി ഉയർത്താനുള്ള തീരുമാനമാണ് 2026 മെയ് 31 ഞായറാഴ്ച പ്രാബല്യത്തില്‍ വന്നത്. കഴിഞ്ഞ വാരാന്ത്യം വരെ പുതിയ സംവരണ തോത് നടപ്പാക്കാൻ സാവകാശം നല്‍കിയിരുന്നു.

പർച്ചേസ് വിഭാഗത്തില്‍ മൂന്നോ അതിലധികമോ ജീവനക്കാർ ഉള്ള സ്ഥാപനങ്ങള്‍ക്ക് നിയമം ബാധകമായിരിക്കും. തൊഴിലുകളും തസ്തികകളുടെ പേരും സംബന്ധിച്ച സൗദി സ്റ്റാൻഡേർഡ് ക്ളാസിഫിക്കേഷൻ അടിസ്ഥാനമാക്കിയായിരിക്കും ഇത്.

സൗദി അറേബ്യ സ്വകാര്യ മേഖലയിലെ പുതിയ തസ്തികകളില്‍ സൗദിവല്‍ക്കരണ നിരക്ക് ഉയർത്താൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് പുതിയ നീക്കം. പർച്ചേസിംഗ് മാനേജർ, പർച്ചേസിംഗ് റെപ്രസെന്റേറ്റിവ്, കോണ്‍ട്രാക്റ്റ് മാനേജർ, വെയർഹൗസ് കീപ്പർ, ലോജിസ്റ്റിക്സ് മാനേജർ, വെയർഹൗസ് മാനേജർ, ടെൻഡർ സ്പെഷ്യലിസ്റ്റ്, പ്രൊക്യുർമെന്റ് സ്പെഷ്യലിസ്റ്റ്, ഇ-കൊമേഴ്‌സ് സ്പെഷ്യലിസ്റ്റ്, മാർക്കറ്റ് റിസർച്ച്‌ സ്പെഷ്യലിസ്റ്റ്, വെയർഹൗസ് സ്പെഷ്യലിസ്റ്റ്, സ്വകാര്യ ലേബല്‍ സോഴ്‌സിംഗ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ 12 തസ്തികകള്‍ പുതിയ സൗദിവല്‍ക്കരണ പരിധിയില്‍ പെടുന്നവയാണ്.

സംവരണത്തോത് നടപ്പിലാക്കാൻ അധികൃതർ നല്‍കിയ സമയ പരിധി അവസാനിച്ചതിനെ തുടർന്ന് ഇക്കാര്യത്തില്‍ കർശനമായ പരിശോധന ആരംഭിച്ചതായും ഇതുസംബന്ധിച്ച സൗദി മാനവ വിഭവശേഷി മന്ത്രാലയം പ്രസ്താവന വെളിപ്പെടുത്തി.

തീരുമാനം നടപ്പിലാക്കുന്നത് നിരീക്ഷിക്കാനും, നിർദ്ദിഷ്ട ശതമാനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് പരിശോധന. ചട്ടങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമപരമായ ശിക്ഷകള്‍ ചുമത്തണമെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online