Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

സൗജന്യ പഠനോപകരണകിറ്റ് പത്തനംതിട്ട ജില്ലാതല വിതരണോദ്ഘാടനം മെയ് 29ന്

Sathyam Online 2 weeks ago

പത്തനംതിട്ട: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് / കേരളാ ഓട്ടോമൊബൈല്‍ വർക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്ന് മുതല്‍ എഴു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് 2026 - 2027 അധ്യയന വർഷത്തെ സൗജന്യ പഠനോപകരണകിറ്റ് ജില്ലാതല വിതരണോദ്ഘാടനം മെയ് 29 ന് 11.00 ന് പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷന് സമീപമുള്ള ജില്ല എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ (എംറ്റിഎഎസ് കൊമേഴ്‌സ്യല്‍) കോംപ്ലക്സ് ഒന്നാം നില) ബോർഡ് ഡയറക്ടർ മലയാലപ്പുഴ ജ്യോതിഷ് കുമാർ നിർവഹിക്കും.

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലാലു മാത്യുവിൻ്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ട്രേഡ് യൂണിയൻ നേതാക്കളും ഉപദേശക സമിതി അംഗങ്ങളും പങ്കെടുക്കും. ഫോണ്‍ : 0468-2320158

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online