
കൊച്ചി : ട്രെയിൻ യാത്രക്കാർക്ക് ഇനി ചെലവേറും. സെൻട്രല്‍ റെയില്‍വേയുടെ കീഴിലുള്ള സ്റ്റേഷനുകളില്‍ ജൂണ്‍ 1 മുതല്‍ ഭക്ഷണ നിരക്കുകള്‍ വർധിപ്പിക്കാൻ തീരുമാനിച്ചു.
യുദ്ധം കാരണം ഇന്ധന, വാതക വില കൂടിയതാണ് ഇതിന് കാരണം. മേയ് 25-നാണ് ചീഫ് കൊമേഴ്സ്യല്‍ മാനേജരുടെ ഓഫീസ് ഈ ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്. മുംബൈ, പൂനെ, നാഗ്പൂർ, ഭുസാവല്‍, സോലാപൂർ എന്നീ ഡിവിഷനുകളിലെ സ്റ്റാളുകളിലാണ് ഈ വില വർധനവ് വരുന്നത്.
പുതുക്കിയ വിലവിവരങ്ങള്‍:
- വടാപ്പാവ്: 13 രൂപയില്‍ നിന്ന് 20 രൂപയാകും.
- സമൂസ: 12 രൂപയില്‍ നിന്ന് 20 രൂപയാകും.
- രഗ്ഡാ പാവ്: 20 രൂപയില്‍ നിന്ന് 25 രൂപയാകും.
- മസാല ദോശ: 35 രൂപയാകും.
- ഇഡ്ഡലി (2 എണ്ണം): 30 രൂപയാകും.
ഭക്ഷണത്തിന്റെ അളവിലും മാറ്റങ്ങള്‍ വരുത്തും. കൂടാതെ സൂപ്പ്, ദോശ, നൂഡില്‍സ്, ഡോനട്ട്സ് തുടങ്ങിയ പുതിയ വിഭവങ്ങളും മെനുവില്‍ ഉള്‍പ്പെടുത്തും. വില കൂട്ടുന്നതിനൊപ്പം ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നും പുതിയ വിലവിവരപ്പട്ടിക സ്റ്റാളുകളില്‍ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും റെയില്‍വേ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
