Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

സെൻസസിന് മുന്നോടിയായി ദേശീയ പൗരത്വ രജിസ്റ്റര്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന ആവശ്യവുമായി മണിപ്പൂരില്‍ വൻ പ്രതിഷേധം: 24 മണിക്കൂര്‍ ഹര്‍ത്താലില്‍ അഞ്ച് ജില്ലകളില്‍ ജനജീവിതം പൂര്‍ണ്ണമായും സ്തംഭിച്ചു; കേന്ദ്ര സര്‍ക്കാര്‍ സെൻസസ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടും പ്രതിഷേധവുമായി മുന്നോട്ട് പോയി സംഘടനകള്‍

Sathyam Online 2 weeks ago

ഇംഫാല്‍: സെന്‍സസിന് മുന്നോടിയായി ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 'ക്യംപെയ്ന്‍ ഫോര്‍ ജസ്റ്റ് ആന്‍ഡ് ഫെയര്‍ ഡീലിമിറ്റേഷന്‍' ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ഹര്‍ത്താലില്‍ മണിപ്പൂരില്‍ ജനജീവിതം പൂര്‍ണ്ണമായും സ്തംഭിച്ചു.


ചൊവ്വാഴ്ച താഴ്വരയിലെ അഞ്ച് ജില്ലകളായ ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, തൗബാല്‍, ബിഷ്ണുപൂര്‍, കാക്ചിംഗ് എന്നിവിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.


പൊതുഗതഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും നിലച്ചതോടെ റോഡുകള്‍ വിജനമായി. തൗബാലിലെ യായിരിപോക്കില്‍ സമരാനുകൂലികള്‍ റോഡില്‍ മുളങ്കമ്പുകള്‍ നിരത്തി ഗതാഗതം തടസ്സപ്പെടുത്തി.

സംഘടനകളുടെ ആവശ്യം പരിഗണിച്ച്‌ സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കേണ്ടിയിരുന്ന സെന്‍സസ് നടപടികള്‍ മണിപ്പൂരില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.


സംസ്ഥാന ആഭ്യന്തര മന്ത്രി ഗോവിന്ദാസ് കൊന്തൗജാം ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും, സെന്‍സസ് മാറ്റിവെച്ചതിനെക്കുറിച്ച്‌ ഔദ്യോഗിക ഉത്തരവ് ലഭിക്കാത്തതിനാല്‍ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് എല്‍.എഫ്.ഡി നേതൃത്വം വ്യക്തമാക്കി.


പൗരത്വ രജിസ്റ്റര്‍ അപ്ഡേറ്റ് ചെയ്യണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ച കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗ് നന്ദി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online