Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഷംന കാസിം ബ്ലാക്മെയില്‍ കേസ്: മുഖ്യപ്രതിയടക്കം മൂന്നുപേര്‍ക്ക് ജാമ്യം

ഷംന കാസിം ബ്ലാക്മെയില്‍ കേസ്: മുഖ്യപ്രതിയടക്കം മൂന്നുപേര്‍ക്ക് ജാമ്യം

Sathyam Online 6 years ago

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയടക്കം മൂന്ന് പേര്‍ക്ക് ജാമ്യം. മൂന്നാം പ്രതി ശരത്, അഞ്ചാം പ്രതി അബൂബക്കര്‍, ആറാം പ്രതി ഹരിദാസ് എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ആലോചിക്കുമ്ബോഴാണ് അപ്രതീക്ഷിതമായി എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

മുമ്ബ് ക്രിമിനല്‍ കേസുകളില്‍ പ്രതികളല്ല, ബ്ലാക് മെയില്‍ കേസിലെ സൂത്രധാരരല്ല തുടങ്ങിയവയാണ് ജാമ്യം ലഭിക്കാര്‍ പ്രതികള്‍ക്ക് അനുകൂലമായത്. വരന്റെ അച്ഛനായി ഷംനയെ വിളിച്ച അബൂബക്കര്‍ രോഗിയാണെന്നതും പരിഗണിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കുന്ന കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചതും പ്രതികള്‍ക്ക് തുണയായി.

ഒരുലക്ഷം രൂപ കെട്ടിവെയ്ക്കണം, പ്രതികള്‍ കേരളം വിട്ട് പോകരുത്‌, കൂടാതെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്ബില്‍ എല്ലാ തിങ്കളാഴ്ച്ചയും വെള്ളിയാഴ്‌ചയും ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online