
ഡബ്ലിന്‍: അയര്‍ലണ്ടില്‍ പൊതുമേഖലാ ജീവനക്കാരുടെ പുതുക്കിയ ശമ്പളക്കരാറിനായി പണിമുടക്കിനൊരുങ്ങി ട്രേഡ് യൂണിയന്‍ യൂണൈറ്റ്.
മുന്‍ ശമ്പളക്കരാര്‍ കാലഹരണപ്പെട്ടിട്ടും ശമ്പളത്തില്‍ അര്‍ത്ഥവത്തായ ഉടമ്പടി മുന്നോട്ടുവെയ്ക്കുന്നതില്‍ സര്‍ക്കാരിന്റെ മെല്ലെപ്പോക്കിനെതിരെയാണ് യുണൈറ്റും സമരത്തിനൊരുങ്ങുന്നത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ അംഗങ്ങള്‍ പ്രതികരിക്കുന്നത് ഉറപ്പാക്കുമെന്ന് യൂണിയന്‍ അറിയിച്ചു.
യൂണിയന്റെ പൊതുമേഖലാ ഭാരവാഹികളുടെ യോഗത്തിന് ശേഷമാണ് ഈ പ്രഖ്യാപനം വന്നത്.വ്യാവസായിക പ്രവര്‍ത്തനത്തിനായി ബാലറ്റ് ചെയ്യാന്‍ സംഘടനയിലെ അംഗങ്ങളോട് യൂണൈറ്റ് ആവശ്യപ്പെട്ടു.അര്‍ത്ഥവത്തായ ശമ്പള ഓഫര്‍ അവതരിപ്പിച്ചില്ലെങ്കില്‍ അത്തരം നടപടി അനിവാര്യമാകുമെന്ന് സംഘടന ചൂണ്ടിക്കാട്ടി.
പൊതുമേഖലയിലെ അഡീഷണല്‍ സൂപ്പര്‍അനുവേഷന്‍ കോണ്‍ട്രിബ്യൂഷനും ലോക്കല്‍ ബാര്‍ഗെയ്നിംഗ് ക്ലെയിമുകളിലെ പുരോഗതിയുടെ അഭാവവും ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ഫെബ്രുവരി, ജൂണ്‍ മാസങ്ങളില്‍ പൊതുമേഖലാ തൊഴിലാളികള്‍ക്ക് നല്‍കിയ വര്‍ദ്ധന പണപ്പെരുപ്പം മൂലം ഇല്ലാതായെന്ന് യൂണിയന്‍ ആരോപിച്ചു.
പുതിയ പൊതു സേവന കരാറില്‍ മികച്ച ഓഫര്‍ മുന്നോട്ട് വയ്ക്കാന്‍ സര്‍ക്കാരിന് മതിയായ സമയം ലഭിച്ചുവെന്ന് യുണൈറ്റ് ജനറല്‍ സെക്രട്ടറി ഷാരോണ്‍ ഗ്രഹാം ചൂണ്ടിക്കാട്ടി.എന്നിട്ടും അത് ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ നിലവിലെ ജീവിതച്ചെലവ് പ്രതിസന്ധിയില്‍ അംഗങ്ങളുടെ ജീവിതനിലവാരം സംരക്ഷിക്കുന്നതിന് പ്രക്ഷോഭമല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നും ഇദ്ദേഹം മുന്നറിയിപ്പ് നല്‍കി.
