
കൊച്ചി: ഇലക്‌ട്രിക് മൊബിലിറ്റി കമ്പനിയായ ബിഗൗസ് പുതുതലമുറ ഇലക്‌ട്രിക് സ്‌കൂട്ടറായ സി12 മാക്‌സാര്‍ പുറത്തിറക്കി.
കാര്യക്ഷമത, ആയൂസ്, റേഞ്ച്, എഐ, രൂപകല്‍പ്പന തുടങ്ങിയവയിലെല്ലാം മികച്ചു നില്‍ക്കുന്നതാണ് സി12 മാക്‌സാര്‍. ഒന്നിലധികം മോട്ടോര്‍, ബാറ്ററി, വീല്‍ എന്നിവയെ പിന്തുണയ്ക്കുന്ന ബിഗൗസിന്റെ ഡബ്ല്യൂഎസ്‌എ പ്ലാറ്റ്‌ഫോമാണ് സി12 മാക്‌സാറിന്റെ ഹൃദയം.
ഹൈ-ടെന്‍സൈല്‍ മൈക്രോ-അലോയ് സ്റ്റീല്‍ ഉപയോഗിച്ച് റോബോട്ടിക് പ്രോസസുകളിലൂടെ നിര്‍മിച്ച ഈ പ്ലാറ്റ്ഫോം 1,50,000 കി.മീ വരെ ആയുസ്സിനായി രൂപപ്പെടുത്തിയതാണ്.
പെര്‍ഫോമന്‍സ്, ഡ്യൂറബിലിറ്റി, ദീര്‍ഘകാല വിശ്വാസ്യത എന്നിവയെ അടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്ത സ്‌കൂട്ടറിന് ഇത് ഉറച്ച അടിത്തറ നല്‍കുന്നു.
3.8 കെഡബ്ല്യൂഎച്ച് ഐപി67 എല്‍എഫ്പി ബാറ്ററിയാണ് സി12 മാക്‌സാറിന്റെ കരുത്ത്. ചൂട് നിയന്ത്രണത്തിനായി അലൂമിനിയം ചട്ടയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ബാറ്ററിയെ സുരക്ഷിതമാക്കാന്‍ പ്രത്യേക സംവിധാനങ്ങളുണ്ട്.
178 കി.മീ ഐഡിസി സര്‍ട്ടിഫൈഡ് റേഞ്ചാണ് സ്‌കൂട്ടറിനുള്ളത്. ഓരോ ചാര്‍ജിലും കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ ഇത് റൈഡര്‍മാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു.
ഹൈപ്പര്‍സെന്‍ ഇന്‍-വീല്‍ ഹൈപ്പര്‍ഡ്രൈവ് പ്ലാറ്റ്‌ഫോം ആണ് സ്‌കൂട്ടറിന്റെ ശക്തി. 4.2 കെഡബ്ല്യൂ പീക് പവറും 75+ ടോപ് സ്പീഡും നല്‍കുന്നു. മോട്ടോര്‍, ഗിയര്‍, ബ്രേക്കിങ് എന്നിവയെല്ലാം സ്‌കൂട്ടറില്‍ മനോഹരമായി സംയോജിപ്പിച്ചിരിക്കുന്നു.
ഇന്റഗ്രേറ്റഡ് എംസിയു കാരണം വയറിങിന്റെയും പാക്കിങിന്റെയും സങ്കീര്‍ണതകള്‍ കുറയുന്നു. ഇക്കോ, റൈഡ്, സ്‌പോര്‍ട്ട് എന്നിവയ്ക്കു പുറമെ റിവേഴ്‌സ് മോഡ് കൂടിയുള്ളതാണ് സി12 മാക്‌സാര്‍ സ്‌കൂട്ടറുകള്‍. ക്രൂയിസ് കണ്‍ട്രോള്‍, റീജനറേറ്റിവ് ബ്രേക്കിങ് എന്നിവയും ലഭ്യമാണ്.
