
ഡല്‍ഹി: സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ തനിക്കെതിരെ ആക്രമണം നടത്താന്‍ ആളുകളെ അയച്ചുവെന്ന് ആരോപിച്ച് ഡല്‍ഹി ഡി.സി.പിക്ക് ലിഖിത പരാതി നല്‍കി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ഫൈസാന്‍ അന്‍സാരി.
പൂനെയിലും ഔറംഗാബാദിലും വെച്ച് ദിപ്‌കെയുടെ അനുയായികള്‍ ത ആക്രമിച്ചുവെന്നും ഈ സംഭവങ്ങളില്‍ ഇതിനകം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്‍സാരി വ്യക്തമാക്കി.
അഭിജീത് ദിപ്‌കെയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ട അദ്ദേഹം, സോനം വാങ്ചുക്കിനെ കരുതല്‍ തടങ്കലിലാക്കിയ ഡല്‍ഹി പോലീസിന്റെയും മുഖ്യമന്ത്രിയുടെയും നടപടിയെ പ്രശംസിക്കുകയും ചെയ്തു.
അഭിജീത് ദിപ്‌കെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അന്തരീക്ഷം വഷളാകാതെ ഡല്‍ഹിയെ രക്ഷിക്കാന്‍ സമയോചിതമായ പോലീസ് ഇടപെടലിന് സാധിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, അഭിജീത് ദിപ്‌കെയുടെ പിതാവും മുന്‍ ജൂനിയര്‍ എഞ്ചിനീയറുമായ ഭഗവാന്റാവു ദിപ്‌കെയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് ആസ്ഥാനമായുള്ള ആര്‍.ടി.ഐ പ്രവര്‍ത്തകന്‍ അമിത് തിവാരി രംഗത്തെത്തിയിട്ടുണ്ട്.
ഒരു ജൂനിയര്‍ എഞ്ചിനീയറുടെ ശമ്പളം കൊണ്ട് മകനെ എങ്ങനെ അമേരിക്കയില്‍ ഉപരിപഠനത്തിന് അയക്കാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം ചോദ്യം ചെയ്തു.
രാജ്യസഭാ എം.പി കപില്‍ സിബല്‍ വാഗ്ദാനം ചെയ്ത ഒരു കോടി രൂപയുടെ ഫണ്ടിന്റെ നികുതി ബാധ്യതകളെക്കുറിച്ചും സി.ജെ.പിയുടെ നിയമപരമായ പദവിയെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെയും സി.ബി.ഐ.സിയെയും അദ്ദേഹം സമീപിച്ചിട്ടുണ്ട്.
അതേസമയം, ആത്മഹത്യ ചെയ്ത നീറ്റ്-യു.ജി ഉദ്യോഗാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ധര്‍ണ സമരം നടത്തുമെന്ന് അഭിജീത് ദിപ്‌കെ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
37 ദിവസം നീണ്ടുനിന്ന സമരം ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പിന്‍വലിച്ചതെന്നും വാഗ്ദാനം പാലിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും ദിപ്‌കെ ആവശ്യപ്പെട്ടു.
