
ബി ടൗണിനെ ഞെട്ടിച്ചുകൊണ്ട് 'ധുരന്ധര്‍' എന്ന സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ സൈനി എസ്. ജോഹ്‌റേക്കെതിരെ പീഡന പരാതി.
ഡല്‍ഹി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷം ചണ്ഡീഗഡ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ധുരന്ധര്‍ സിനിമയ്ക്കായി ജോഹ്‌റേ നിര്‍മിച്ച 'ലയാരി ടൗണ്‍' മാതൃക ഏറെ ശ്രദ്ധ നേടിയിരുന്നു.
2025-ലാണ് യുവതി ധുരന്ധര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ചേരുന്നത്. തുടര്‍ന്ന് സിനിമയുടെ ചര്‍ച്ചകള്‍ക്കെന്ന വ്യാജേന ചണ്ഡീഗഡിലെ താജ് ഹോട്ടലിലേക്ക് ജോഹ്‌റേ യുവതിയെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല.
തന്റെ എതിര്‍പ്പ് വകവെയ്ക്കാതെ ജോഹ്‌റേ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചെന്നും അതില്‍ ലഹരിപദാര്‍ഥം കലര്‍ത്തിയിരുന്നതായും യുവതി ആരോപിക്കുന്നു. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ശുചിമുറിയില്‍ വച്ച് ഛര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് മുറിയില്‍നിന്നു പുറത്തുപോകാന്‍ അനുവദിക്കാതെ രാത്രി മുഴുവന്‍ തടവിലാക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. പിറ്റേന്നു രാവിലെയാണ് താന്‍ അവിടെനിന്നു രക്ഷപ്പെട്ടതെന്നും പീഡനവിവരം പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ജോഹ്‌റേ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.
കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ജോഹ്‌റേ ജില്ലാ കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
