Monday, 26 Oct, 6.36 am Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസങ്ങളില്‍ എം. ശിവശങ്കര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിനോടു പറഞ്ഞത് സംസ്ഥാനത്തിനു പുറത്തേക്കു മാറിനില്‍ക്കാന്‍: മാധ്യമപ്രവര്‍ത്തകരില്‍നിന്ന് അകന്നുനില്‍ക്കാനും കഴിയുമെങ്കില്‍ നാഗര്‍കോവിലിലേക്കു പോകാനും ഉപദേശം: ശിവശങ്കറും വേണുഗോപാലുമായി 2018 നവംബര്‍ മുതലുള്ള വാട്സാപ് സന്ദേശങ്ങള്‍ പരിശോധിക്കും

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസങ്ങളില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിനോടു സംസ്ഥാനത്തിനു പുറത്തേക്കു മാറിനില്‍ക്കാന്‍ നിര്‍ദേശിച്ച സന്ദേശം അന്വേഷണ സംഘത്തിനു ലഭിച്ചു.

സ്വപ്നയുടെയും വേണുഗോപാലിന്റെയും സംയുക്ത അക്കൗണ്ടില്‍ ബാങ്ക് ലോക്കര്‍ ഉള്ളതായി അതിനകം തന്നെ അന്വേഷണ സംഘങ്ങള്‍ക്കു വിവരം ലഭിച്ചിരുന്നു. എന്‍ഐഎ ഒരു കോടി രൂപ ഇതില്‍നിന്നു പിടിച്ചെടുക്കുകയും ചെയ്തു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) ലഭിച്ച ഡിജിറ്റല്‍ രേഖകളിലാണ് ഇക്കാര്യമുള്ളത്. മാധ്യമപ്രവര്‍ത്തകരില്‍നിന്ന് അകന്നുനില്‍ക്കാനും കഴിയുമെങ്കില്‍ നാഗര്‍കോവിലിലേക്കു പോകാനുമായിരുന്നു ഉപദേശം.

സ്വപ്ന പിടിക്കപ്പെട്ട ഉടന്‍ അന്വേഷണം ലോക്കറിലേക്കെത്തുമെന്നു ശിവശങ്കര്‍ മനസ്സിലാക്കിയെന്നാണ് അന്വേഷണ സംഘങ്ങളുടെ വിലയിരുത്തല്‍. ശിവശങ്കറും വേണുഗോപാലുമായി 2018 നവംബര്‍ മുതലുള്ള വാട്സാപ് സന്ദേശങ്ങള്‍ പരിശോധിക്കുന്നുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top