
ശരീരത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഒരു പ്രധാന വിഭാഗമാണ് ഒമേഗ-6. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും കോശങ്ങളുടെ ആരോഗ്യത്തിനും ഇവ ആവശ്യമാണ്.
ലിനോലെയിക് ആസിഡ്, അരാക്രിഡോണിക് ആസിഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഹൃദയാരോഗ്യം: മിതമായ അളവില്‍ ഉപയോഗിക്കുമ്പോള്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ് ഒമേഗ 6 ഫാറ്റി ആസിഡുകള്‍.
പ്രതിരോധ സംവിധാനം: ശരീരത്തില്‍ എന്തെങ്കിലും മുറിവോ അണുബാധയോ ഉണ്ടാകുമ്പോള്‍ പ്രതിരോധ കോശങ്ങളെ ഉത്തേജിപ്പിക്കാനും വീക്കം ഉണ്ടാക്കാനും ഇവ സഹായിക്കുന്നു.
ഹോര്‍മോണ്‍ പ്രവര്‍ത്തനം: ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാനും ഒമേഗ-6 സഹായിക്കുന്നു.
സസ്യ എണ്ണകള്‍ (സൂര്യകാന്തി എണ്ണ, കനോല എണ്ണ, സോയാബീന്‍ എണ്ണ), നട്സ് (വാല്‍നട്ട്, ബദാം), വിത്തുകള്‍ (സൂര്യകാന്തി വിത്തുകള്‍, മത്തങ്ങ വിത്തുകള്‍), ചോളം, അവോക്കാഡോ തുടങ്ങിയവ.
