Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

തമിഴ്നാട്ടില്‍ ന്യൂനപക്ഷ ക്ഷേമത്തിന് വൻ പ്രഖ്യാപനങ്ങള്‍; സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശിക്കുന്ന മുസ്‍ലിം പെണ്‍കുട്ടികളുടെ ബിരുദ ട്യൂഷൻ ഫീസ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും

Sathyam Online 1 week ago

ചെന്നൈ: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക, തൊഴില്‍ മേഖലകളിലെ പുരോഗതി ലക്ഷ്യമിട്ട് തമിഴ്നാട് സർക്കാർ വൻ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചു.

സർക്കാർ േക്വാട്ടയില്‍ പ്രവേശനം നേടുന്ന മുസ്‍ലിം പെണ്‍കുട്ടികളുടെ ബിരുദതല ട്യൂഷൻ ഫീസ് പൂർണമായും സർക്കാർ വഹിക്കുമെന്നതടക്കം വിവിധ പദ്ധതികള്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രി എ.എം. ഷാജഹാൻ നിയമസഭയില്‍ പ്രഖ്യാപിച്ചു.


സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ ആർട്സ്, സയൻസ്, എൻജിനീയറിങ്, മെഡിസിൻ, കൃഷി, നിയമം തുടങ്ങിയ കോഴ്സുകള്‍ക്ക് ആനുകൂല്യം ലഭിക്കും. പദ്ധതിക്കായി ആദ്യഘട്ടത്തില്‍ 20 കോടി രൂപ അനുവദിച്ചു. മുസ്‍ലിം പെണ്‍കുട്ടികള്‍ക്കുള്ള വഖഫ് ബോർഡ് സ്കോളർഷിപ് ഒമ്പത്, പത്ത് ക്ലാസുകളിലേക്കും വ്യാപിപ്പിച്ചു. പ്രതിവർഷം 2,000 രൂപ വീതം ലഭിക്കുന്ന പദ്ധതിക്ക് നിലവില്‍ 41,384 ഗുണഭോക്താക്കളുണ്ട്. ഇതിനായി 8.28 കോടി രൂപ ചെലവഴിക്കും.


തമിഴ്നാട് വഖഫ് ബോർഡിന്റെ ആഭിമുഖ്യത്തില്‍ ചെന്നൈയില്‍ ന്യൂനപക്ഷ വനിതകള്‍ക്കായി പ്രത്യേക ആർട്സ് ആൻഡ് സയൻസ് കോളജ് സ്ഥാപിക്കും. മുസ്‍ലിം വഖഫ്, ക്രിസ്ത്യൻ മതസ്ഥാപനങ്ങളുടെ സ്വത്തുക്കളില്‍ വാണിജ്യ സമുച്ചയങ്ങള്‍, വിവാഹ മണ്ഡപങ്ങള്‍ തുടങ്ങിയ വരുമാനം ലഭ്യമാവുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിനായി 100 കോടി രൂപയുടെ റിവോള്‍വിങ് ഫണ്ട് രൂപീകരിക്കും. ഈ ഫണ്ടില്‍നിന്ന് പലിശരഹിത വായ്പകള്‍ നല്‍കും.

കൂടാതെ, അടുത്ത നാല് വർഷത്തിനിടെ 10,000 ന്യൂനപക്ഷ യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കും. തമിഴ്നാട് സ്കില്‍ ഡെവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പരിശീലനം സംഘടിപ്പിക്കും. ഇൻഫർമേഷൻ ടെക്നോളജി, ഓട്ടോമൊബൈല്‍, വസ്ത്ര രൂപകല്‍പന, ബ്യൂട്ടി ആൻഡ് വെല്‍നെസ്, എംബ്രോയ്ഡറി, കൃഷി തുടങ്ങിയ മേഖലകളിലായിരിക്കും പരിശീലനം. സ്വയംതൊഴില്‍ അവസരങ്ങള്‍ വർധിപ്പിച്ച്‌ ന്യൂനപക്ഷ കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയാണ് പദ്ധതികളുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online