ലേറ്റസ്റ്റ് ന്യൂസ്
തെരുവുവിളക്കുകള്‍ കെടുത്തിയ ശേഷം മുഖംമൂടി ധരിച്ചു വന്നു; പ്രായമായ ദമ്ബതികളെ വീട്ടില്‍ പൂട്ടിയിട്ട് വീടിന്റെ മതില് ഇടിച്ചുതകര്‍ത്തു

പത്തനംതിട്ട: പ്രായമായ ദമ്ബതികളെ വീട്ടില്‍ പൂട്ടിയിട്ട് തെരുവുവിളക്കുകള്‍ കെടുത്തി വീടിന്റെ മതില് തകര്‍ത്തതായി പരാതി. കുഴികണ്ടത്തില്‍ ബാബുവിന്റെ മതിലാണ് തകര്‍ത്തത്. വെള്ളി രാത്രി 11.30 നാണ് സംഭവം. മതില് തകര്‍ക്കാന്‍ വേണ്ടി സമീപത്തെ തെരുവുവിളക്കുകളുടെ വൈദ്യുതി ബന്ധം വിഛേദിച്ചതായി കണ്ടെത്തി.
വീടിന്റെ മുന്‍വശത്തുള്ള ഗ്രില്ല് പുറത്തുനിന്ന് താഴിട്ടു പൂട്ടിയ ശേഷമായിരുന്നു മതില് തകര്‍ത്തത്. ദമ്ബതികള്‍ മാത്രം താമസിക്കുന്ന വീടാണിത്. വീടിന്റെ മതില് പൂര്‍ണമായും തകര്‍ത്തു. വീടിരിക്കുന്ന 11-ാം വാര്‍ഡിലെ സിപിഎമ്മിന്റെ പഞ്ചായത്തംഗം കെ.എസ്.സജിത്തിന്റെ (ലല്ലു) നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് സംഭവത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു.
അക്രമം നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു രണ്ടു പേരുടെ ചിത്രം ലഭിച്ചിട്ടുണ്ട്. മുഖംമൂടിയിട്ട് കമ്ബിപ്പാരയുമായി എത്തിയവരാണ് അക്രമം നടത്തിയത്. മതില് തകര്‍ന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു ബഹളം വയ്ക്കുകയും ബന്ധുക്കളെ വിളിച്ചറിയിക്കുകയും ചെയ്തപ്പോള്‍ സംഘം കടന്നുകളഞ്ഞു.
വീടിന്റെ മുന്‍വശത്തുള്ള വഴിയുമായി ബന്ധപ്പെട്ടു തര്‍ക്കങ്ങള്‍ നിലവിലുണ്ടായിരുന്നു. മതില് പൊളിക്കുന്നതിനെതിരെ കോടതി ഉത്തരവും നിലവിലുണ്ട്. മതില് പൊളിക്കുമെന്നു പറഞ്ഞ് വീട്ടുടമയുടെ മകനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പുന്നൂസ് സ്ഥലം സന്ദര്‍ശിച്ചു. പുളിക്കീഴ് പൊലീസ് കേസെടുത്തു.