Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

തിരുവനന്തപുരം കോര്‍പ്പറേഷൻ നിര്‍ണായക കൗണ്‍സില്‍ യോഗം ഇന്ന്‌; സുഗതന്റെ അവധി അപേക്ഷ പാസാക്കാൻ ബിജെപി നീക്കം

Sathyam Online 1 week ago

തിരുവനന്തപുരം: കാപ്പ കേസില്‍ ജയിലിലായ ബിജെപി കൗണ്‍സിലർ സുഗതന് അയോഗ്യത ഭീഷണി നിലനില്‍ക്കേ, തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗണ്‍സില്‍ യോഗം ഇന്ന്‌.

ഇന്നും യോഗത്തിന് എത്തിയില്ലെങ്കില്‍, സുഗതൻ തുടർച്ചയായി പങ്കെടുക്കാത്ത മൂന്നാമത്തെ കൗണ്‍സില്‍ യോഗമാകും ഇത്. അങ്ങനെയെങ്കില്‍ അയോഗ്യത നടപടിയുണ്ടാകും.

ഇത് ഒഴിവാക്കാൻ, സുഗതന്റെ അവധി അപേക്ഷ പാസാക്കാനാണ് ബിജെപി നീക്കം. അവധി അപേക്ഷയേ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം.

ഒരു ഭീഷണിയും ഇല്ലെന്നും അവധി അപേക്ഷ നല്‍കിയാല്‍ പരിഗണിക്കും എന്നുമാണ് വി വി രാജേഷിന്റെ നിലപാട്. എല്ലാം ഉച്ചക്ക് രണ്ടരക്ക് കാണാം എന്നും മേയർ പറഞ്ഞു.

കാപ്പ കേസ് പ്രതിക്ക് എങ്ങനെയാണ് അവധി ഇളവ് നല്‍കുക എന്നാണ് എല്‍ഡിഎഫും യുഡിഎഫും ചോദിക്കുന്നത്.

കൗണ്‍സില്‍ യോഗം കഴിഞ്ഞാല്‍ സുഗതനെ അയോഗ്യനാക്കാൻ നഗരസഭ സെക്രട്ടറിക്ക് കത്ത് നല്‍കാനാണ് തീരുമാനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online