
തിരുവനന്തപുരം: തലസ്ഥാനത്തെ സംഘർഷത്തിനിടെ തകർന്ന കാറിന് നഷ്ടപരിഹാരം നല്‍കുമെന്ന് എ.എ. റഹീം എം.പി.
ആ കാർ സാധാരണ തൊഴിലാളിയുടേതാണ്.
തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതില്‍ ഖേദമുണ്ട്. വലിയ പ്രതിഷേധത്തിനും ആള്‍ക്കൂട്ടത്തിനും ഇടയില്‍പ്പെട്ടാണ് ആക്രമിക്കപ്പെട്ടത്.
കേടുപാടുപറ്റിയ കാറിന്റെ ഡ്രൈവർ ശ്യാമുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കും. മാധ്യമങ്ങളിലൂടെയാണ് ആ ചെറുപ്പക്കാരന്റെ പ്രയാസങ്ങള്‍ മനസിലാക്കിയത്. ആകാര്യത്തില്‍ മാധ്യമങ്ങളോട് നന്ദിയുണ്ടെന്നും റഹീം പറഞ്ഞു.
