Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി. ജ്യൂസില്‍ ലഹരി നല്‍കി ബോധം കെടുത്തിയെന്ന് പെണ്‍കുട്ടിയുടെ മൊഴി. വിഴിഞ്ഞം സ്വദേശി പിടിയില്‍, ഒരാള്‍ക്കായി തിരച്ചില്‍

Sathyam Online 1 week ago

തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി പീഡിപ്പിച്ച ശേഷം ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.

വിഴിഞ്ഞം പുല്ലുവിള സ്വദേശി മനു (24) ആണ് മണ്ണന്തല പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 18 നായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ ബന്ധുവീട്ടില്‍വെച്ച്‌ പരിചയപ്പെട്ട മനു പിന്നീട് ഇന്‍സ്റ്റഗ്രാം വഴി നിരന്തരം പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

പതിനെട്ടിന് ആരും ഇല്ലാത്ത സമയത്ത് മനുവും മറ്റൊരാളും കൂടി വീട്ടിലെത്തുകയും മനു കൈയില്‍ കരുതിയിരുന്ന ജ്യൂസ് പെണ്‍കുട്ടിക്ക് കുടിക്കാന്‍ കൊടുക്കുകയായിരുന്നു. ഇതിനു ശേഷം പെണ്‍കുട്ടിയുടെ ബോധം നഷ്ടപ്പെട്ടതായും ബോധം ലഭിച്ചശേഷമാണ് പീഡനത്തിന് ഇരയായ വിവരം അറിഞ്ഞതെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

പീഡനത്തിന് ഇരയായ വിവരം പെണ്‍കുട്ടി തന്നെയാണ് സി.ഡബ്ല്യൂ.സിയില്‍ അറിയിച്ചത്. തുടര്‍ന്നായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മണ്ണന്തല പൊലീസിന് നിര്‍ദേശം ലഭിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരാളെ കൂടി പിടികൂടാനുള്ളതായി പൊലീസ് പറഞ്ഞു.

എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് എത്തിയതെന്നും കൂടെ മറ്റാരും ഇല്ലായിരുന്നുവെന്നുമാണ് മനു പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മനുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online