
ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷന്‍ പായ്ക്കഡ് എന്റര്‍ടൈനര്‍ 'കാട്ടാളന്‍' തിയറ്ററുകളില്‍ തരംഗമായി മാറുകയാണ്.
ഉണ്ണി മുകുന്ദന്റെ 'മാര്‍ക്കോ'യില്‍ മാസ്മരിക പ്രകടനം കാഴ്ചവച്ച വില്ലന്‍ കബീര്‍ സിംഗ് ദുഹാനും കാട്ടാളനില്‍ മികച്ച വേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കഴിഞ്ഞദിവസം മുംബൈയില്‍ നടന്നിരുന്നു. പ്രീമിയര്‍ ഷോയില്‍ കബീര്‍ സിംഗ് ദുഹാനൊപ്പം സഹതാരങ്ങളായ പാര്‍ഥ് തിവാരി, രാജ് തിരുന്ദ്‌സു, ഹരിശങ്കര്‍ നാരായണന്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രീമിയര്‍ ഷോ കഴിഞ്ഞിറങ്ങിയ താരങ്ങള്‍, മലയാള സിനിമയുടെ മേക്കിംഗ് ശൈലിയെ പ്രശംസിക്കുകയും ചെയ്തു - 'പരിമിതമായ ബജറ്റില്‍ പോലും ലോകോത്തര നിലവാരമുള്ള സിനിമകള്‍ എങ്ങനെ നിര്‍മിക്കാമെന്ന് മലയാള സിനിമ ലോകത്തിനു കാണിച്ചുകൊടുക്കുന്നു.
'കാട്ടാളന്‍' അതിനൊരു മികച്ച ഉദാഹരണമാണ്. ഞങ്ങള്‍ ചോരയും നീരുമൊഴുക്കിയാണ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. ഷൂട്ടിംഗിനിടയില്‍ ഞങ്ങള്‍ക്ക് വലിയ പരിക്കുകള്‍ പറ്റിയിരുന്നു.
പെപ്പെയുടെയും പാര്‍ഥിന്റെയും എന്റെയും കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമായിരിക്കും ഇത്...' കബീര്‍ സിംഗ് പറഞ്ഞു.
ബോളിവുഡിനെ ഞെട്ടിച്ച 'കില്‍' ചിത്രത്തിനുശേഷം പാര്‍ഥ് തിവാരി വീണ്ടുമൊരു വയലന്റ് ആക്ഷന്‍ ചിത്രവുമായി എത്തുന്നു എന്ന പ്രത്യേകതയും കാട്ടാളനുണ്ട്.
എന്നാല്‍ 'കില്‍' സിനിമയില്‍നിന്നും തികച്ചും വ്യത്യസ്തമായ, സ്‌റ്റൈലിഷ് ആയ മേക്കിംഗ് ആണ് ഇതിന്റേതെന്ന് പാര്‍ഥ് പറയുന്നു.
ചിത്രത്തിന്റെ പ്രധാനഘടമാണ് ആനകളാണെന്ന് നടന്‍ ഹരിശങ്കര്‍ നാരായണന്‍ വെളിപ്പെടുത്തി. മലയാളം ഡയലോഗുകള്‍ കൃത്യമായി പഠിച്ചാണ് താന്‍ അഭിനയിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.
നല്ല സിനിമയാണെങ്കില്‍ ഭാഷാഭേദമന്യേ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നമെന്ന് രാജ് തിരുന്ദ്‌സു പറഞ്ഞു.
കെജിഎഫ് ഫെയിം രവി ബസ്രൂറും ബി. അജനീഷ് ലോകനാഥും ചേര്‍ന്നാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത്.
ആഗോളതലത്തില്‍ ശ്രദ്ധേയമായ 'ഓങ്-ബാക്' ഫ്രാഞ്ചൈസിയിലൂടെ പ്രശസ്തനായ ഇന്റര്‍നാഷണല്‍ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ആണ് ചിത്രത്തിന്റെ സാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ജഗദീഷ്, ദുഷാര വിജയന്‍, അന്‍സണ്‍ പോള്‍, സിദ്ദിഖ് തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന 'കാട്ടാളന്‍' ബോക്‌സ് ഓഫിസില്‍ മറ്റൊരു ആക്ഷന്‍ വിപ്ലവത്തിനു തിരികൊളുത്തിയിരിക്കുകയാണ്.
