
തൊടുപുഴ: തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി വടക്കേക്കര ജോബിന്‍ ജോസ് (42) പെര്‍ത്തിലെ ബണ്‍ബറിയില്‍ നിര്യാതനായി. ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം.
ജോബിനും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം ആറുമാസം മുന്‍പാണ് യുകെയില്‍ നിന്ന് ഓസ്ട്രേലിയയിലേയ്ക്ക് എത്തിയത്. ഭാര്യ: റിയ ആന്‍റണി കോതമംഗലം വെളിയല്‍ച്ചാല്‍ കുടുംബാംഗമാണ്.
