Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

തൊടുപുഴയില്‍ ജോലിക്കിടെ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു; മാനസിക പീഡനമെന്ന് ആരോപണം, നടപടി ആവശ്യപ്പെട്ട് യു.എൻ.എ

Sathyam Online 2 weeks ago

തൊടുപുഴ: തൊടുപുഴയില്‍ ജോലിക്കിടെ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു. ചീഫ് നഴ്സിങ് ഓഫിസർ, സൂപ്പർവൈസർ എന്നിവർ തുടർച്ചയായി മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം.

ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം.

ആശുപത്രിക്കെതിരെ തൊഴില്‍ പീഡന പരാതികള്‍ മുമ്പും ഉയർന്നിട്ടുണ്ടെന്നും പലരും ജോലി ഉപേക്ഷിച്ച്‌ പോയിട്ടുണ്ടെന്നും യു.എൻ.എ പ്രതിനിധികള്‍ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആശുപത്രി അധികൃതർ പ്രതികരിക്കാൻ തയാറായിട്ടില്ല. ആരോപണ വിധേയരെ പിരിച്ചു വിടണമെന്നാണ് സംഘടനയുടെ ആവശ്യം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online