തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികള്‍ക്ക് നിയമാനുസൃതമായ 100 ദിവസത്തേയും പട്ടികവര്‍ഗ്ഗ വിഭാഗം തൊഴിലാളികള്‍ക്ക് 200 ദിവസത്തേയും തൊഴില്‍ നല്‍കണമെന്നും ഓണക്കാലത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും 5000 രൂപ വീതം സര്‍ക്കാര്‍ ഗ്രാന്റായി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ആവശ്യപ്പെട്ടു.
കര്‍ഷകത്തൊഴിലാളികളുടെ വേതനം തൊഴിലുറപ്പു തൊഴിലാളികള്‍ക്കും നല്‍കണമെന്നും
ഇ.എസ്സ്.ഐ പദ്ധതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലുറപ്പു തൊഴിലാളി കോണ്‍ഗ്രസ്സ് (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ കേരള വ്യാപകമായി നടത്തിയ സമരത്തിന്‍്റെ സംസ്ഥാന തല ഉദ്ഘാടനം സെക്രട്ടേറിയേറ്റു നടയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പു തൊഴിലാളി കോണ്‍ഗ്രസ്സ് (ഐഎന്‍ടിയുസി) പ്രസിഡന്റ് വി.ആര് പ്രതാപന് അദ്ധ്യക്ഷനായി. എം. വിന്‍സെന്‍്റ് എംഎല്‍എ, സി.ആര് മഹേഷ് എംഎല്‍എ, വെളനാട് ശ്രീകണ്ഠന്,
മലയം ശ്രീകണ്ഠന് നായര്‍, കെ.എസ്സ് സേതുലക്ഷമി, ഡി. അനിത, പുത്തന്‍പള്ളി നിസ്സാര്‍, ആര്.എസ് വിമല്‍ കുമാര്‍, ജോയി, അനി, വട്ടപ്പാറ സനല്‍, കരകുളം ശശി, എ. എസ് ചന്ദ്ര പ്രകാശ്, ജോണി ജോസ്, നിസ്സാര്‍ അഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

