Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

തൃഷയെ അധിക്ഷേപിച്ചെന്ന വിവാദം; ഉദയനിധിക്കെതിരായ നടപടിയെ പിന്തുണച്ച്‌ കങ്കണ റണാവത്ത്, 'നിയമം എല്ലാവര്‍ക്കും ഒരുപോലെ'

Sathyam Online 3 days ago

തമിഴ് ചലച്ചിത്ര താരം തൃഷ കൃഷ്ണനെതിരെ പൊതുവേദിയില്‍ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തില്‍ ഡി.എം.കെ നേതാവും തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായ നടപടിയെ പിന്തുണച്ച്‌ പ്രമുഖ ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്.


പൊതുസ്ഥലങ്ങളില്‍ ഇത്തരം അശ്ലീല അധിക്ഷേപങ്ങളും ഇരട്ടത്താപ്പ് സംഭാഷണങ്ങളും നടത്തുന്നത് ഒരു പരിഷ്കൃത സമൂഹത്തിനും ചേർന്നതല്ലെന്ന് കങ്കണ ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. തെറ്റ് ചെയ്തയാള്‍ ആരെന്നത് നോക്കാതെ നിയമം നടപ്പിലാക്കുന്നത് ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ നല്ലൊരു മുന്നറിയിപ്പായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.


ചെന്നൈയിലെ പൊതുറാലിയില്‍ കാവേരി നദീജല തർക്കത്തെക്കുറിച്ച്‌ സംസാരിക്കവെയാണ് വിവാദ സംഭവങ്ങള്‍ക്ക് തുടക്കമായത്. സംസാരിക്കുന്നതിനിടെ സദസ്സില്‍ നിന്നും ഒരാള്‍ നടിയുടെ പേര് വിളിച്ച്‌ കൂവുകയും ഇതിന് മറുപടിയായിഉദയനിധിഅധിക്ഷേപകരമായ ശൈലിയില്‍ പ്രതികരിക്കുകയുമായിരുന്നു.

ഇതേത്തുടർന്ന് തമിഴഗ വെട്രി കഴകം (ടി.വി.കെ) പൊലീസിലും ദേശീയ വനിതാ കമ്മീഷനിലും പരാതി നല്‍കുകയും തുടർന്ന് ചെന്നൈയിലെ വസതിയില്‍ നിന്ന് ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.


എന്നാല്‍ ആരോപണങ്ങള്‍ പൂർണമായും തള്ളിക്കളഞ്ഞ ഉദയനിധി സ്റ്റാലിൻ താൻ ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്നും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കെട്ടിച്ചമച്ച കഥയാണിതെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.


കേസില്‍ അറസ്റ്റ് ഭയക്കുന്നില്ലെന്നും നിയമനടപടികളെ നേരിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിലെടുത്ത ശേഷം കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന നിബന്ധനയോടെ മദ്രാസ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയാണുണ്ടായത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online