Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

തൂഫാൻ: കേരളത്തെ അഭിനന്ദിച്ച്‌ ഓസ്‌ട്രേലിയൻ കോണ്‍സല്‍ ജനറല്‍

തിരുവനന്തപുരം: ഓസ്ട്രേലിയൻ കോണ്‍സല്‍ ജനറലിന്റെ അഭിനന്ദനവും ഓപ്പറേഷൻ തൂഫാന്.

ചെന്നൈയിലെ ഓസ്‌ട്രേലിയൻ കോണ്‍സല്‍ ജനറല്‍ സിലായി സാക്കിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന്റെ ലഹരി വിരുദ്ധ പോരാട്ടത്തിന് അഭിനന്ദനം ലഭിച്ചത്.

ആഭ്യന്തര മന്ത്രിയുടെ ചേംബറില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ഓപ്പറേഷൻ തൂഫാനും സംബന്ധിച്ച കാര്യങ്ങള്‍ രമേശ് ചെന്നിത്തല കോണ്‍സല്‍ ജനറലിന് വിശദീകരിച്ചു.

കേരളം ലഹരിക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങളെ കോണ്‍സല്‍ ജനറല്‍ താല്‍പര്യപൂർവം കേള്‍ക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. കേരളത്തിലെ വിവിധ വികസന പദ്ധതികളും കൂടിക്കാഴ്ചയില്‍ ചർച്ചയായി.

ഓസ്‌ട്രേലിയൻ വൈസ് കോണ്‍സല്‍ കാറ്റ് നാപ്പും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രതിനിധി സംഘം മന്ത്രിക്ക് ഉപഹാരം കൈമാറിയ ശേഷമാണ് മടങ്ങിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online