Tuesday, 14 Jul, 4.18 pm Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
ഉത്രയെ കൊന്നത് താനാണെന്ന സൂരജിന്റെ വെളിപ്പെടുത്തല്‍ കുടുംബത്തെ രക്ഷിക്കാനുള്ള ശ്രമം; കൂട്ടുപ്രതികളും കുടുങ്ങുമെന്ന് വിഷു

കൊല്ലം : ഉത്രയെ കൊന്നത് താനാണെന്ന സൂരജിന്റെ വെളിപ്പെടുത്തല്‍ കുടുംബത്തെ രക്ഷിക്കാനുള്ള ശ്രമമെന്ന് ഉത്രയുടെ സഹോദരന്‍ വിഷു. കൂട്ടുപ്രതികളും കുടുങ്ങുമെന്ന് വിഷു പറഞ്ഞു. സൂരജ് ചെയ്തെന്ന് പൊലീസ് തെളിയിച്ച്‌ കഴിഞ്ഞു.

ബാക്കിയുള്ളവരെ രക്ഷിക്കാനാണ് ഇത്. കുടുംബം ഉള്‍പ്പെട്ടിട്ടുണ്ട്. അവരെ രക്ഷിക്കാനാണ് ഇപ്പോഴത്തെ തുറന്നുപറച്ചിലെന്നും വിഷു പറഞ്ഞു. സൂരജിന്‍റെ കുറ്റസമ്മതത്തിന് പിന്നാലെയാണ് വിഷുവിന്റെ പ്രതികരണം.

എല്ലാം ദൈവത്തിനറിയാമെന്ന് കേസിലെ മറ്റൊരു പ്രതിയായ പാമ്ബുപിടുത്തക്കാരന്‍ സുരേഷ് പറഞ്ഞു. ഇനി ലോകത്ത് ഒരു കുട്ടിക്കും ഇങ്ങനെ സംഭവിക്കരുതെന്നും പൊലീസിന് കൃത്യമായി മൊഴി നല്‍കിയെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top