Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

വാഹന ലൂബ്രിക്കന്റുകള്‍ പുനരുപയോഗിക്കാൻ എച്ച്‌പിസിഎല്ലും ടാറ്റാ മോട്ടോഴ്‌സും കൈകോര്‍ക്കുന്നു

Sathyam Online 4 months ago

മുംബൈ: പൊതുമേഖലാ എണ്ണ വിപണന കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും (എച്ച്‌പിസിഎല്‍) രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സും വാഹനങ്ങളില്‍ ഉപയോഗിച്ച ശേഷം മാറ്റുന്ന ലൂബ്രിക്കന്റുകള്‍ സുരക്ഷിതമായി ശേഖരിച്ച്‌ ശാസ്ത്രീയമായി പുനരുപയോഗിക്കാൻ കൈകോർക്കുന്നു.

ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു കമ്പനികളും ഒപ്പുവച്ചു. പരിസ്ഥിതി മലിനീകരണവും കാർബണ്‍ പുറന്തള്ളലും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

അപകടകരമായ മാലിന്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഇത്തരം ഓയിലുകള്‍ കൃത്യമായ നിരീക്ഷണത്തിലൂടെ ശേഖരിച്ച്‌, ഉയർന്ന ഗുണനിലവാരമുള്ള റീ-റീഫൈൻഡ് ബേസ് ഓയില്‍ ആക്കി മാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നത്. എച്ച്‌പിസിഎല്ലിൻ്റെ വിതരണ ശൃംഖല വഴിയും ടാറ്റാ മോട്ടോഴ്‌സിൻ്റെ ഇന്ത്യയിലുടനീളമുള്ള 4,500-ലധികം വരുന്ന വിപുലമായ സർവീസ് നെറ്റ്‌വർക്ക് വഴിയും ഈ ഓയിലുകള്‍ ശേഖരിച്ച്‌ ഔദ്യോഗിക റീസൈക്ലിംഗ് കേന്ദ്രങ്ങളില്‍ എത്തിക്കും. പ്രാരംഭ ഘട്ടത്തില്‍ തിരഞ്ഞെടുത്ത ചില സംസ്ഥാനങ്ങളിലാണ് ഈ പൈലറ്റ് പ്രോജക്‌ട് നടപ്പിലാക്കുക.

ഉപയോഗിച്ച ഓയില്‍ വീണ്ടും ലൂബ്രിക്കന്റുകളാക്കി മാറ്റി വിപണിയില്‍ എത്തിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണെന്ന്
എച്ച്‌പിസിഎല്‍ ലൂബ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സി.എച്ച്‌. ശ്രീനിവാസ് പറഞ്ഞു.

ശരിയായ രീതിയില്‍ കൈകാര്യം ചെയ്‌തില്ലെങ്കില്‍ വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന ഒന്നാണ് ഉപയോഗിച്ച വാഹന ഓയിലുകളെന്നും, എച്ച്‌പിസിഎല്ലുമായുള്ള ഈ പങ്കാളിത്തം വഴി രാജ്യത്ത് മികച്ചൊരു മാലിന്യ സംസ്‌കരണ മാതൃക സൃഷ്‌ടിക്കാൻ സാധിക്കുമെന്നുംടാറ്റാ മോട്ടോഴ്‌സ് പാർട്സ് ആൻഡ് സർവീസസ് മേധാവി വിക്രം അഗർവാള്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online