
പനിക്കൂര്‍ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും, ആവി പിടിക്കുന്നതും പനിയും ജലദോഷവും വേഗത്തില്‍ മാറാന്‍ സഹായിക്കും.
ഇതിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് കുട്ടികളിലെയും മുതിര്‍ന്നവരിലെയും കഫശല്യവും ചുമയും കുറയ്ക്കാന്‍ വളരെ നല്ലതാണ്. പനിക്കൂര്‍ക്ക ഇല ചവച്ചരച്ച് കഴിക്കുന്നത് ഗ്യാസ്, വയറുവേദന, ദഹനക്കുറവ് എന്നിവ പരിഹരിക്കാന്‍ സഹായിക്കും. ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉപാപചയം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
