
വാഴക്കുളം:സിഎംഐ മൂവാറ്റുപുഴ പ്രവിശ്യാംഗമായ ബ്രദർ പീറ്റർ പൂത്തറ (93) അന്തരിച്ചു.
സംസ്‌കാര ശുശ്രൂഷകള്‍ 4/6/26 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വാഴക്കുളം കർമല ആശ്രമ ദേവാലയത്തില്‍ പ്രിയോർ ജനറാള്‍ ഫാ.പോള്‍ ആച്ചാണ്ടിയുടെ മുഖ്യ കാർമികത്വത്തില്‍ വിശുദ്ധ കുർബാനയോടെ ആരംഭിക്കും.
സംസ്‌കാര കർമ്മങ്ങളുടെ സമാപന ശുശ്രൂഷയ്ക്ക് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തില്‍ മുഖ്യ കാർമികത്വം വഹിക്കും. വെള്ളാറാ പുത്തൻപള്ളി പൂത്തറ പരേതരായ ചാണ്ടി അന്നാ ദമ്പതികളുടെ മകനായ ബ്രദർ പീറ്റർ പൂത്തറ 1959 ല്‍ ആദ്യ വ്രതം സ്വീകരിച്ചു.
തേവര, കൊടുവേലി, വാഴക്കുളം, മൈസൂർ, ആലുവ, കളമശേരി, കൂനമ്മാവ്, നിരവില്‍പ്പുഴ, കട്ടപ്പന, നേര്യമംഗലം, കോതമംഗലം എന്നിവിടങ്ങളിലെ വിവിധ സിഎംഐ സ്‌ഥാപനങ്ങളിലും ആശ്രമങ്ങളിലും പ്രൊക്യുറേറ്റർ എന്ന നിലയില്‍ ദീർഘകാലം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: ചിന്നമ്മ, പരേതരായ ചാണ്ടി ജോസഫ്, അച്ചാമ്മ ചെമ്മാച്ചേരി നീണ്ടൂർ,മേരി കണ്ണംങ്കര, ഏലിയാമ്മ കൂടല്ലൂർ.
വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വാഴക്കുളം കർമ്മല ആശ്രമ ദേവാലയത്തില്‍ പൊതു ദർശനത്തിന് സൗകര്യമുണ്ടായിരിക്കുന്നതാണ്.
