Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

വീട് പൂട്ടി പുറത്തുപോയ തക്കം നോക്കി മോഷണം; 10 പവൻ സ്വര്‍ണവും 13,000 രൂപയും വാച്ചും കവര്‍ന്നു, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

Sathyam Online 2 weeks ago

പല്ലാരിമംഗലം: അടിവാട് ആളില്ലാത്ത വീടിന്റെ വാതില്‍ പൊളിച്ച്‌ 10 പവൻ സ്വർണാഭരണങ്ങളും 13,000 രൂപയും വാച്ചും അപഹരിച്ചു.


തെക്കേക്കവല കമ്മലയില്‍ സാബിക്കിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. കുടുംബാംഗങ്ങള്‍ വീട് പൂട്ടി പുറത്തുപോയിരുന്നു. പിന്നിലെ വാതിലിന്റെ പലക തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവും വാച്ചും കവരുകയായിരുന്നു.


രാത്രി 11.45ന് സാബിക് മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പോത്താനിക്കാട് പൊലീസും വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

വാതില്‍ തകർക്കാനുപയോഗിച്ച കോടാലിയും കമ്പിപ്പാരയും മോഷ്‌ടാവിന്റേതെന്ന് സംശയിക്കുന്ന വസ്ത്രങ്ങളും സമീപത്തെ പുരയിടത്തില്‍നിന്ന് ലഭിച്ചു. കൂവള്ളൂരില്‍ കഴിഞ്ഞ ദിവസം സമാനരീതിയില്‍ മോഷ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online