Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇലക്‌ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ അബദ്ധത്തില്‍ സ്റ്റാര്‍ട്ട് ആയി. കുന്നംകുളത്ത് ഓട്ടോയും മൂന്ന് വയസുകാരിയും കിണറ്റില്‍ വീണു. കുട്ടിയെ രക്ഷപ്പെടുത്തി

Sathyam Online 1 week ago

തൃശൂർ: കുന്നംകുളത്ത് ഓട്ടോയും മൂന്ന് വയസുകാരിയും കിണറ്റില്‍ വീണു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇലക്‌ട്രിക് ഓട്ടോയിലിരുന്ന് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ സ്റ്റാർട്ട് ആക്കുകയായിരുന്നു.

മരത്തംകോട് സ്വദേശി ബിന്നി വർഗീസിന്റെ മകള്‍ എല്‍സയാണ് അപകടത്തില്‍പ്പെട്ടത്.

വീട്ടുമുറ്റത്തെ കിണറിന്റെ ആള്‍മറ തകർത്ത് ഓട്ടോ കിണറ്റില്‍ വീണു. കുഞ്ഞിനെ പ്രദേശത്തുണ്ടായിരുന്ന മരംവെട്ട്‌ തൊഴിലാളികള്‍ കിണറ്റില്‍ ഇറങ്ങി രക്ഷപ്പെടുത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online