Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

വെള്ളം കുടിച്ചില്ലെങ്കില്‍ ഈ അപകടങ്ങള്‍

Sathyam Online 3 weeks ago

വെള്ളം കുടി കുറഞ്ഞാല്‍ നിർജലീകരണം (ഡീഹൈഡ്രേഷൻ), ക്ഷീണം, മലബന്ധം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം.

മുതിർന്നവർ ദിവസവും 8 മുതല്‍ 10 ഗ്ലാസ് (ഏകദേശം 2.5 ലിറ്റർ) വെള്ളം കുടിക്കേണ്ടതാണ്.

നിർജലീകരണം: ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ തലകറക്കം, വായു വരള്‍ച്ച, അമിത ക്ഷീണം എന്നിവ ഉണ്ടാകുന്നു.

മൂത്രനാളിയിലെ അണുബാധ: വെള്ളം കുറയുമ്പോള്‍ മൂത്രം കട്ടകൂടാനും മൂത്രത്തില്‍ പഴുപ്പ് വരാനും സാധ്യതയേറെയാണ്.

മലബന്ധം: ദഹനം മോശമാവുകയും മലവിസർജ്ജനം ബുദ്ധിമുട്ടാകുകയും ചെയ്യുന്നു.

കിഡ്നിയുടെ പ്രവർത്തനം: കിഡ്നി സ്റ്റോണ്‍ (മൂത്രത്തില്‍ കല്ല്) ഉണ്ടാകാനും വൃക്കകളുടെ പ്രവർത്തനം മന്ദഗതിയിലാകാനും ഇത് ഇടയാക്കും.

ചർമ്മ പ്രശ്നങ്ങള്‍: ചർമ്മത്തിന്റെ തിളക്കം കുറയുകയും ചുളിവുകള്‍ വീഴുകയും ചെയ്യാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online