Wednesday, 05 Aug, 3.53 am Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
യുഎസില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിന്‍ ജോയിയുടെ സംസ്‌കാരം ഇന്ന് നടക്കും

കോട്ടയം: യുഎസില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിന്‍ ജോയി(27)യുടെ സംസ്കാരം ഇന്നു (ഓഗസ്റ്റ് അഞ്ച്, ബുധന്‍) റ്റാംപയിലെ സേക്ര‍ഡ് ഹാര്‍‍ട്ട് ക്നാനായ കാത്തലിക് പള്ളിയില്‍ നടക്കും. അമേരിക്കന്‍ സമയം രാവിലെ 10 മുതല്‍ 11 വരെ (ഇന്ത്യന്‍ സമയം രാത്രി 7.30 മുതല്‍ 8.30 വരെ) പള്ളിയില്‍ പൊതുദര്‍ശനം.

11 മുതല്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. ഫാ.ജോസ് ആദോപ്പള്ളില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2നു (ഇന്ത്യന്‍ സമയം രാത്രി 11:30) ഹില്‍സ്ബൊറൊ മെമ്മോറിയല്‍ സെമിത്തേരിയില്‍ സംസ്കാരം. ക്നാനായ വോയ്സ് ടിവി വഴി യുഎസിലെ ചടങ്ങുകള്‍ ലൈവായി കാണിക്കുന്നുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top