Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

യുക്മ കേരളപൂരം വള്ളംകളി - 2026 ആഗസ്റ്റ് 15ന്....'മണവാട്ടി' ബീവറേജ് പാര്‍ട്ട്ണര്‍

Sathyam Online 4 months ago

യു കെ : എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങള്‍ ദൃതഗതിയില്‍ തുടങ്ങിയതായി യുക്‌മ പ്രസിഡൻ്റ് അഡ്വ.

എബി സെബാസ്റ്റ്യൻ, ജനറല്‍ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു. രജിസ്ട്രേഷൻ നടപടികള്‍ പൂർത്തിയാക്കി മത്സരവുമായി ബന്ധപ്പെട്ട മറ്റ് തയ്യാറെടുപ്പുകള്‍, അതിവേഗം തുടങ്ങികഴിഞ്ഞിരിക്കുകയാണ്.

2026 ആഗസ്റ്റ് 15 ന് നടക്കുന്ന കേരളപൂരം വള്ളംകളിയുടെ ബീവറേജ് പാർട്ട്ണറായി സഹകരിക്കുന്നത് ആഗോള മദ്യ മത്സരങ്ങളില്‍ തിളങ്ങിയ മലയാളിയുടെ നാടൻ വാറ്റായ 'മണവാട്ടി'യാണ്.

ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ നിർമാണം തുടങ്ങിയ ഇന്ത്യൻ അറാക്ക് വാറ്റായ 'മണവാട്ടി' ആഗോളതലത്തില്‍ അംഗീകാരങ്ങള്‍ നേടി ശ്രദ്ധ പിടിച്ച്‌ പറ്റിയിരിക്കുകയാണ്. ലോക മദ്യവിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട ശൃംഖലകളില്‍ ഒന്നായ ബീവറേജ് ട്രേഡ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച ലോകത്തെ വിവിധ പ്രമുഖ മദ്യ ബ്രാൻഡുകള്‍ മത്സരിച്ച ലണ്ടൻ സ്പിരിറ്റ്സ് കോമ്പറ്റീഷൻ 2025ല്‍ വെങ്കല മെഡല്‍, ഇന്റർനാഷണല്‍ വൈൻ ആൻഡ് സ്പിരിറ്റ് കോമ്പറ്റിഷൻ വാർഷിക പുരസ്‌കാര വേദിയില്‍ 'സ്പിരിറ്റ് ബ്രോണ്‍സ് 2025' തുടങ്ങിയ സുപ്രധാനമായ രണ്ട് പുരസ്‌കാരങ്ങളാണ് 'മണവാട്ടി' വിപണിയിലെത്തി വളരെ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ സ്വന്തമാക്കിയത്. കൃത്രിമ നിറമോ കൊഴുപ്പോ മധുരമോ ഇല്ലാത്തതും ഉന്നത ഗുണനിലവാരവും കണക്കിലെടുത്താണ് 'മണവാട്ടി' പുരസ്‌കാരങ്ങള്‍ക്ക് അർഹയായത്.

കൊച്ചി കടവന്ത്ര സ്വദേശിയായ ജോണ്‍ സേവ്യർ യുകെയില്‍ സ്ഥാപിച്ച ലണ്ടൻ ബാരണ്‍ എന്ന കമ്പനിയാണ് 'മണവാട്ടി' നിർമിക്കുന്നത്. നിരവധി വിദേശ മദ്യബ്രാൻഡുകളെ പിന്തള്ളിയാണ് നേട്ടം.

പ്രിസർവേറ്റിവുകളോ കൃത്രിമ നിറങ്ങളോ ചേർക്കാതെ തീർത്തും സ്വാഭാവികമായ രുചിയും ഗന്ധവുമാണ് 'മണവാട്ടി'യെ വിദേശികള്‍ക്കിടയില്‍ ജനകീയമാക്കിയത്. അന്നജം, കൊഴുപ്പ്, മധുരം എന്നിവ ഒട്ടും ഇല്ലെന്ന പ്രത്യേകതയും 'മണവാട്ടി'ക്ക് ഗുണകരമായി. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ പരമ്പരാഗത രീതിയില്‍ വാറ്റിയെടുക്കുന്ന 'മണവാട്ടിയില്‍ 44% ആണ് ആല്‍ക്കഹോളിന്റെ അളവ്. നൂറ്റാണ്ടുകളായി ചാരായം വാറ്റുന്നതിന് പ്രാദേശിക തലത്തില്‍ ഉപയോഗിക്കുന്ന രീതി തന്നെയാണ് നിർമാണത്തിന് അവലംബിക്കുന്നത്. ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ലണ്ടനില്‍ പ്രവർത്തിക്കുന്ന ക്യാമ്പ്ഡൻ ബി. ആർ. ഐ എന്ന മുൻനിര സ്ഥാപനമാണ് "മണവാട്ടി"ക്ക് ഫുള്‍ മാർക്ക് നല്‍കിയിട്ടുള്ളത്.

പുരസ്‌കാര നിർണയത്തില്‍ മദ്യങ്ങളുടെ രുചി ഒരു പ്രധാന ഘടകമായിരുന്നു. മത്സരിക്കാനെത്തുന്ന ഓരോ മദ്യവും രുചിച്ചു നോക്കിയ ശേഷമാണ് വിദഗ്ധരായ ജഡ്‌ജുമാർ വിധിയെഴുതുന്നത്. ഇതിനെല്ലാം പുറമെ മദ്യത്തിന്റെ ഗുണമേന്മ, വിലനിലവാരം, പാക്കേജിങ്, വിപണനസാദ്ധ്യതകള്‍, ഈടാക്കുന്ന വിലയ്ക്ക് കിട്ടുന്ന മൂല്യം എന്നീ ഘടകങ്ങളും കൂടി പരിഗണിക്കും. ഇന്ത്യയില്‍ നിർമ്മിക്കുന്ന മറ്റ് ബ്രാൻഡുകള്‍ക്ക് ഒന്നും തന്നെ ഇത്തവണത്തെ മത്സരത്തില്‍ വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മദ്യനിർമാണത്തില്‍ പരമ്പരാഗതമായ നാടൻ രീതികള്‍ ആഗോളതലത്തില്‍ എത്തിച്ചതിനുള്ള പ്രതിഫലമായിട്ടാണ് ഈ നേട്ടത്തെ കാണുന്നതെന്ന് ലണ്ടൻ ബാരണ്‍ ലിമിറ്റഡിന്റെ ഡയറക്ടർ ജോണ്‍ സേവ്യർ പറഞ്ഞു. ബാറുടമകളും മിക്സോളജിസ്റ്റുകളും ഉപഭോക്താക്കളും ഒരുപോലെ തെരെഞ്ഞെടുക്കയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു ജനകീയ ബ്രാൻഡായിട്ടാണ് 'മണവാട്ടി'യെ വിഭാവനം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളില്‍ ഗ്രേ മക്കെൻസീ ആൻഡ് പാർട്ട്ണേഴ്‌സിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും 'മണവാട്ടി' ലഭ്യമാണ്. കേരളത്തില്‍ കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും യാത്രക്കാർക്ക് ലഭ്യമാണ്.

യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദിയായ യുക്‌മ കേരളപൂരം വള്ളംകളിയുടെ തയ്യാറെടുപ്പുകള്‍ യുക്മ ദേശീയ ഭാരവാഹികളായ വർഗ്ഗീസ് ഡാനിയല്‍, സ്മിത തോട്ടം, സണ്ണിമോൻ മത്തായി, റെയ്‌മോള്‍ നിധീരി, പീറ്റർ താണോലില്‍, വള്ളംകളി രജിസ്‌ട്രേഷൻ ചുമതല വഹിക്കുന്ന ജോർജ്ജ് തോമസ്, യുക്മ ദേശീയ സമിതിയംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന് വരികയാണ്.

യുക്‌മ കേരളപൂരം വള്ളംകളി 2026 മായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് എബി സെബാസ്റ്റ്യൻ (പ്രസിഡൻ്റ്) - 07702862186,
ജയകുമാർ നായർ (ജനറല്‍ സെക്രട്ടറി) - 07403223066
എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online