Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി; ഇന്ന് 'ഖേലോ ഇന്ത്യ ഡയലോഗ്' വഴി സംവദിക്കും

Sathyam Online 3 weeks ago

ദില്ലി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതല്‍ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 'ഖേലോ ഇന്ത്യ ഡയലോഗ്' പരിപാടിയിലൂടെ രാജ്യത്തെ യുവത്വവുമായി ഓണ്‍ലൈനായി സംവദിക്കും.

ദേശീയ കായികദിനത്തോടനുബന്ധിച്ച്‌ രാജ്യത്തുടനീളമുള്ള 1,500-ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാണ് വിപുലമായ ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, പരിശീലന നിലവാരം ഉയർത്തല്‍, യുവജന നേതൃത്വം, സന്നദ്ധപ്രവർത്തനം, രാഷ്ട്രനിർമാണം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഈ സംവാദത്തില്‍ പ്രധാനമായും ചർച്ചയാകും.

2036-ലെ ഒളിമ്പിക്സിനായി മികച്ച പ്രതിഭകളെ നേരത്തെ കണ്ടെത്തി വളർത്തിയെടുക്കുന്നതിനുള്ള പദ്ധതികളും സംവാദത്തില്‍ ഉയന്നുവരും.

യുവാക്കളുടെ നൂതന ആശയങ്ങളും നിർദേശങ്ങളും നേരിട്ട് കേള്‍ക്കുന്നതിനൊപ്പം പ്രമുഖ കായികതാരങ്ങളുമായുള്ള ആശയവിനിമയത്തിനും പരിപാടിയില്‍ പ്രത്യേക അവസരമൊരുക്കിയിട്ടുണ്ട്.

ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികളുമായി സംവദിക്കുന്ന ഈ പരിപാടി കായികരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online