Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"ലാല" തൃശ്ശൂര്‍ രാജ്യാനന്തര മേളയില്‍ മത്സര ചിത്രം

"ലാല" തൃശ്ശൂര്‍ രാജ്യാനന്തര മേളയില്‍ മത്സര ചിത്രം

Aadithyan 3 years ago

പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ സതീഷ്‌ പി ബാബു രചനയും സംവിധാനവും നിര്‍വഹിച്ച "ലാല "യുടെ വേള്‍ഡ് പ്രീമിയര്‍ തൃശൂര്‍ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ അരങ്ങേറും . മാര്‍ച്ച് എട്ടിനാണ് ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് . സിദ്ധാര്‍ത്ഥന്‍ ചെറുവണ്ണൂര്‍ ,ഷാബു ഫറോക്ക് എന്നിവരോടൊപ്പം കോഴിക്കോട് ന്യൂ വേവ് ഫിലിം സ്കൂളും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നു . പ്രശസ്ത ചായാഗ്രാഹകനും സംവിധായകനുമായ പ്രതാപ് ജോസഫാണ് ക്യാമറ കൈകാര്യം ചെയ്യുന്നത് . 

    .

പുരോഗമനത്തിന്റെ പേരിലുള്ള  പ്രശംസാ പത്രികകള്‍ ഏറെയുള്ള  കേരളത്തിന്‍റെ  ചില വൈരുദ്ധ്യങ്ങളാണ് ചിത്രം അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത് .

ക്യാമറക്ക് മുന്നിലും പിന്നിലും ഏറെയും നവാഗതര്‍ അണിനിരക്കുന്ന ചിത്രം കൂടിയാണ് ലാല .യമുനാ ചുങ്കപള്ളി ,ഗാര്‍ഗി ഗംഗന്‍ ,ശ്രീ ലക്ഷ്മി ഹരിദാസ് ,രശ്മി പൊതുവാള്‍ ,പ്രണവ് മോഹന്‍ ,സിന്ധു ഷാജി ,ബേബി മീനാക്ഷി ,നാസര്‍ ചെമ്മെട്ട്  ,അനു ഫറോക്ക് ,അഞ്ജന എ എസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു . കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായ് പൂര്‍ത്തിയായ ചിത്രം ഓ ടി ടി റിലീസ് ആയാണ് പ്രധാനമായും ജനങ്ങളിലേക്കെത്തിക്കാന്‍ ഉദ്ദേശിക്കുന്നത് . ചിത്രത്തിന്‍റെ ആദ്യ ഫെസ്റിവല്‍ പ്രദര്‍ശനമാണ് തൃശ്ശൂരിലേത് . ഇതിന് മുമ്പ് മധ്യ പ്രദേശിലെ കലാകാരി ഇന്റര്‍നാഷണല്‍ ഫെസ്ടിവലിലേക്കും "ലാല "തെരഞ്ഞെടുക്കപെട്ടിട്ടുണ്ട് 

ചിത്രത്തിന്‍റെ  എഡിറ്റിംഗ് ,കളറിംഗ് എന്നിവ ഷിജു ബാലഗോപാലും സൌണ്ട് ഡിസൈന്‍ ദീപു ടി എസും നിര്‍വഹിക്കുന്നു . മിക്ശിംഗ് ഷൈജു എം .ഗാന രചന ഷാബി പനങ്ങാട്ട് ,സംഗീതം സോണി സായ് .പശ്ചാത്തല സംഗീതം സാജന്‍ കെ റാം ,പ്രൊഡക്ഷന്‍ ഡിസൈന്‍ നാണു അഴിഞ്ഞിലം ,കണ്ട്രോളര്‍ ദേവദാസ് ദേവാങ്കണം,,കലാ സംവിധാനം ശിശിര . പരസ്യകല നിര്‍വഹിക്കുന്നത് മനോജ്‌ ഡിസൈന്‍ ,കോഴിക്കോട്   

 

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Aadithyan