Wednesday, 20 Jan, 7.32 pm Silma

വിശേഷ വാര്‍ത്തകള്‍
ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു

മുത്തച്ഛന്‍ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു. 98 വയസ്സായിരുന്നു. രണ്ടു ദിവസങ്ങള്‍ക്കു മുമ്ബ് കോവിഡ് മുക്തനായ അദ്ദേഹം ചികിത്സക്ക് ആശുപത്രിയില്‍ തുടരുകയായിരുന്നു. ന്യുമോണിയ ബാധിച്ച്‌ മൂന്നാഴ്ച മുമ്ബ് ചികിത്സ തേടിയതായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി. അന്ന് കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ന്യുമോണിയയില്‍ നിന്നും മുക്തനായി തിരിച്ചെത്തിയ അദ്ദേഹത്തിന് വീണ്ടും പനി വരുകയായിരുന്നു. അപ്പോള്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.

ദേശാടനം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം മലയാളത്തിലും തമിഴിലുമായി മൊത്തം 25-ഓളം ചിത്രങ്ങളില്‍ വേഷമിട്ടു. രാപകല്‍, കല്യാണരാമന്‍, പമ്മല്‍ കെ സംബന്ധം, ലൗഡ് സ്പീക്കര്‍, ചന്ദ്രമുഖി തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

Actor Unnikrishnan Namboothiri passed away after recovered from Covid 19.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Silma
Top