Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
2000 രൂപയ്ക്ക് മുകളില്‍ Gpay ചെയ്താല്‍ ഇനി സര്‍വീസ് ചാര്‍ജ്; നിയമഭേദഗതി ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച്‌ കേന്ദ്രം

2000 രൂപയ്ക്ക് മുകളില്‍ Gpay ചെയ്താല്‍ ഇനി സര്‍വീസ് ചാര്‍ജ്; നിയമഭേദഗതി ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച്‌ കേന്ദ്രം

ന്യൂഡല്‍ഹി | രാജ്യത്ത് 2000 രൂപയ്ക്ക് മുകളിലുള്ള യു പി ഐ (UPI) ഇടപാടുകള്‍ക്ക് ഭാവിയില്‍ സർവീസ് ചാർജ് (UPI MDR Charges) ഏർപ്പെടുത്താൻ വഴിയൊരുക്കുന്ന ബില്‍ കേന്ദ്ര സർക്കാർ ലോക്‌സഭയില്‍ അവതരിപ്പിച്ചു.

പേയ്‌മെന്റ് സിസ്റ്റം പ്രൊവൈഡർമാരെയും ബാങ്കുകളെയും ചില നിരക്കുകള്‍ ഈടാക്കുന്നതില്‍ നിന്ന് തടയുന്ന നിലവിലെ നിയമപരമായ നിയന്ത്രണം നീക്കം ചെയ്യുന്നതിനായി 2007 ലെ പേയ്‌മെന്റ് ആൻഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ടില്‍ ഭേദഗതി വരുത്തുന്ന ടാക്‌സേഷൻ ആൻഡ് അദർ ലോസ് (അമൻഡ്‌മെന്റ്) ബില്‍ 2026 ആണ് ചൊവ്വാഴ്ച പാർലമെന്റില്‍ സമർപ്പിച്ചത്. നിയമം പ്രാബല്യത്തിലായാല്‍ ഭീം, ജിപേ, പേടിഎം, ഫോണ്‍പേ തുടങ്ങിയ യുപിഐ ആപ്പുകള്‍ വഴിയുള്ള ഇടപാടുകള്‍ക്ക് സർവീസ് ചാർജ് നല്‍കേണ്ടി വരും.

ഈ ഭേദഗതി നിയമമാകുകയും നടപ്പിലാക്കുകയും ചെയ്യുകയാണെങ്കില്‍, വൻകിട ബിസിനസുകളിലേക്ക് നടത്തുന്ന 2000 രൂപയ്ക്ക് മുകളിലുള്ള ഉയർന്ന തുകയുടെ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് (Digital Payments) മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (Merchant Discount Rate) ബാധകമായേക്കാം. എന്നാല്‍ സാധാരണ ഉപഭോക്താക്കളെ ഇത് ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. പാല്‍, പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ എന്നിവ വാങ്ങുന്നതിനും ഓട്ടോ, ടാക്‌സി യാത്രകള്‍ക്കും നടത്തുന്ന സാധാരണ കുറഞ്ഞ തുകയുടെ ഇടപാടുകളെ ഇത് ബാധിക്കില്ല.

ലഭ്യമായ കണക്കുകള്‍ പ്രകാരം 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ മൊത്തം യു പി ഐ ഇടപാടുകളുടെ അഞ്ച് ശതമാനം മാത്രമാണെങ്കിലും, ആകെ ഇടപാട് മൂല്യത്തിന്റെ 65 ശതമാനവും ഇവയാണ്. നാഷണല്‍ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (National Payments Corporation of India) പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്‌ ജൂലൈ മാസത്തില്‍ മാത്രം 29.9 ലക്ഷം കോടി രൂപ മൂല്യമുള്ള 23.66 ബില്യണ്‍ യു പി ഐ ഇടപാടുകളാണ് രാജ്യത്ത് നടന്നത്.

നിലവില്‍ ഈ നിർദ്ദേശം നടപ്പിലാക്കുന്നതിനുള്ള സമയക്രമമോ വ്യക്തമായ തീരുമാനമോ ഘടനയോ തയ്യാറാക്കിയിട്ടില്ല. എങ്കിലും ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലയുടെ ദീർഘകാല നിലനില്‍പ്പിനും വളർച്ചയ്ക്കും മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് പുനഃസ്ഥാപിക്കേണ്ടതുണ്ടെന്ന വ്യവസായ രംഗത്തെ വിദഗ്ധരുടെ ആവശ്യത്തിന് അനുസൃതമായാണ് പുതിയ നിയമ ചട്ടക്കൂട് ഒരുങ്ങുന്നത്.

Content Highlights:

The Indian government has introduced the Taxation and Other Laws (Amendment) Bill, 2026 in the Lok Sabha to amend the Payment and Settlement Systems Act, 2007. The proposed changes could remove legal restrictions and allow banks and payment system providers to impose a Merchant Discount Rate (MDR) on UPI transactions above Rs 2,000 made to large businesses. Routine daily purchases like groceries and auto fares are expected to remain unaffected, and no official timeline or framework for implementation has been finalized yet.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily