Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആലപ്പുഴയില്‍ ടൂറിസം വകുപ്പിന്റെ നിര്‍മാണ പ്രവത്തികള്‍ക്കായെടുത്ത കുഴിയില്‍ വീണ് സൈക്കിള്‍ യാത്രികന്‍ മരിച്ചു

ആലപ്പുഴയില്‍ ടൂറിസം വകുപ്പിന്റെ നിര്‍മാണ പ്രവത്തികള്‍ക്കായെടുത്ത കുഴിയില്‍ വീണ് സൈക്കിള്‍ യാത്രികന്‍ മരിച്ചു

ലപ്പുഴ | ആലപ്പുഴ നഗരത്തിലെ കനാല്‍ തീരത്ത് നടക്കുന്ന നിര്‍മാണത്തിന്റെ ഭാഗമായുള്ള കുഴിയില്‍ വീണ് സൈക്കിള്‍ യാത്രികനായ വയോധികന്‍ മരിച്ചു.

ആലപ്പുഴ മംഗലം വടക്കേതയ്യില്‍ വീട്ടില്‍ മഹേഷ് മാനുവല്‍ (66) ആണ് മരിച്ചത്.

കണ്ണന്‍വര്‍ക്കി പാലത്തിനുസമീപം കൊമേഴ്‌സ്യല്‍ കനാലിന്റെ വടക്കേകരയിലാണ് സംഭവം. ടൂറിസംവകുപ്പിന്റെ നേതൃത്വത്തില്‍ നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എടുത്ത ഒന്നരയടിയിലേറെ താഴ്ചയുള്ള കുഴിയില്‍ വീണായിരുന്നു അപകടം.

കളര്‍കോട് സുഹൃത്തിന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട ചടങ്ങിനുശേഷം രാത്രി ഏഴിനുശേഷം വീട്ടിലേക്ക് മടങ്ങവെയാണ് സൈക്കിളുമായി കുഴിയില്‍ പതിച്ചത്. ഇന്ന് രാവിലെ ഏഴിന് നാട്ടുകാരാണ് മൃതദേഹം കണ്ടത്.

Content Highlights: A 66-year-old cyclist named Mahesh Manuel died after falling into an open trench in Alappuzha. The trench was dug for tourism beautification work along the commercial canal bank. Locals found his body on Sunday morning after he went missing while returning home the previous night.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily