Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചുവപ്പ് കണ്ടു മയങ്ങല്ലേ! തണ്ണിമത്തനിലെ വിഷാംശം വീട്ടിലിരുന്ന് തന്നെ തിരിച്ചറിയാം; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ചുവപ്പ് കണ്ടു മയങ്ങല്ലേ! തണ്ണിമത്തനിലെ വിഷാംശം വീട്ടിലിരുന്ന് തന്നെ തിരിച്ചറിയാം; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

സിറാജ് 2 weeks ago

വേനല്‍ക്കാലത്ത് ശരീരത്തിന് കുളിർമ നല്‍കുന്ന തണ്ണിമത്തൻ വിപണിയില്‍ സജീവമാണ്. എന്നാല്‍ തണ്ണിമത്തന് ആകർഷകമായ ചുവപ്പ് നിറം ലഭിക്കാനും മധുരം വർദ്ധിപ്പിക്കാനും മാരകമായ രാസവസ്തുക്കളും ചായങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇത്തരം വ്യാജ തണ്ണിമത്തനുകള്‍ വീട്ടില്‍ തന്നെ വളരെ ലളിതമായ പരിശോധനകളിലൂടെ തിരിച്ചറിയാൻ സാധിക്കും.

നിറവും രൂപവും ശ്രദ്ധിക്കുക

സ്വാഭാവികമായ തണ്ണിമത്തന്റെ ഉള്‍ഭാഗത്തിന് അമിതമായ ചുവപ്പ് നിറമുണ്ടാകില്ല. നിറം എല്ലാ ഭാഗത്തും ഒരുപോലെയാകില്ല എന്നതും പ്രത്യേകതയാണ്. എന്നാല്‍ രാസവസ്തുക്കള്‍ കുത്തിവെച്ച തണ്ണിമത്തന് അസ്വാഭാവികമായ കടും ചുവപ്പ് നിറമായിരിക്കും. കൂടാതെ പഴത്തിന്റെ തൊലിപ്പുറത്ത് അസാധാരണമായ ദ്വാരങ്ങളോ പാടുകളോ കാണുന്നുണ്ടെങ്കില്‍ അത് സിറിഞ്ച് ഉപയോഗിച്ച്‌ രാസവസ്തുക്കള്‍ കുത്തിവെച്ചതിന്റെ ലക്ഷണമാകാം.

കോട്ടണ്‍ ബോള്‍ ടെസ്റ്റ്

ഏറ്റവും വേഗത്തില്‍ ഫലം ലഭിക്കുന്ന പരിശോധനയാണിത്. തണ്ണിമത്തൻ മുറിച്ച ശേഷം അതിന്റെ ഉള്‍ഭാഗത്ത് ഒരു ചെറിയ കഷ്ണം പഞ്ഞി അല്ലെങ്കില്‍ ടിഷ്യു പേപ്പർ ഉപയോഗിച്ച്‌ തുടയ്ക്കുക. പഞ്ഞിയില്‍ ചുവപ്പ് നിറം പടരുന്നുണ്ടെങ്കില്‍ അതില്‍ കൃത്രിമ നിറം ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം. പഞ്ഞിയുടെ നിറം മാറുന്നില്ലെങ്കില്‍ അത് പ്രകൃതിദത്തമാണ്.

വെള്ളം ഉപയോഗിച്ചുള്ള പരിശോധന

തണ്ണിമത്തന്റെ ചെറിയ കഷ്ണങ്ങള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ഇടുക. വെള്ളത്തിന്റെ നിറം ഉടൻ തന്നെ ചുവപ്പായി മാറുന്നുണ്ടെങ്കില്‍ അതില്‍ ചായം ചേർത്തിട്ടുണ്ട്. സ്വാഭാവികമായ തണ്ണിമത്തനാണെങ്കില്‍ വെള്ളത്തിന്റെ നിറത്തില്‍ പെട്ടെന്ന് മാറ്റമുണ്ടാകില്ല.

വിത്തുകളുടെ നിറം

തണ്ണിമത്തന്റെ വിത്തുകള്‍ നോക്കിയും ഗുണനിലവാരം മനസ്സിലാക്കാം. പ്രകൃതിദത്തമായ തണ്ണിമത്തന്റെ വിത്തുകള്‍ കറുപ്പ് അല്ലെങ്കില്‍ കടും തവിട്ട് നിറത്തിലായിരിക്കും. എന്നാല്‍ വിത്തുകള്‍ക്കും ചുവപ്പ് നിറമാണെങ്കില്‍ അതില്‍ രാസവസ്തുക്കള്‍ ചേർക്കപ്പെട്ടിട്ടുണ്ടെന്ന് കരുതാം.

ഘടനയിലെ വ്യത്യാസം

സ്വാഭാവികമായ തണ്ണിമത്തന് എല്ലാ ഭാഗത്തും ഒരേ ഉറപ്പായിരിക്കും. എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചവയില്‍ ചില ഭാഗങ്ങള്‍ അമിതമായി മൃദുവായതും മറ്റു ഭാഗങ്ങള്‍ കടുപ്പമുള്ളതുമായി അനുഭവപ്പെടാം.

കൃത്രിമ നിറങ്ങളും രാസവസ്തുക്കളും ചേർത്ത തണ്ണിമത്തൻ കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കും അലർജിക്കും കാരണമാകും. അതിനാല്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഇത്തരം കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Summary

This report highlights the increasing concerns over chemically treated and dyed watermelons in the market. It provides detailed instructions on simple home tests like the cotton ball test and water test to detect artificial colors. By observing the seed color, texture, and exterior markings, consumers can distinguish between natural and tampered fruits to avoid potential health risks.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily