Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടൈംസ് സ്‌ക്വയറില്‍ ബേങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; അക്രമിയായ 49കാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച്‌ കൊന്നു

ടൈംസ് സ്‌ക്വയറില്‍ ബേങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; അക്രമിയായ 49കാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച്‌ കൊന്നു

സിറാജ് 2 weeks ago

ന്യൂയോര്‍ക്ക്|അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ബേങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു.

എറിന്‍ പിയാസെന്റി (32) ആണ് കൊല്ലപ്പെട്ടത്. ക്വീന്‍സ് സ്വദേശി പമേല സിസ്‌നെറോസ് (49) ആണ് ആക്രമണം നടത്തിയത്. പമേലയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നു. ആക്രമണത്തില്‍ 68കാരനും കുത്തേറ്റു. ഇയാളുടെ നില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

വെസ്റ്റ് 42 സ്ട്രീറ്റിനും സെവന്‍ത് അവന്യുവിനും സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. ഒരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം നടന്നതെന്ന് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഷോപ്പിങ് ബാഗില്‍ സൂക്ഷിച്ചിരുന്ന രണ്ട് കത്തികള്‍ ഉപയോഗിച്ചാണ് പമേല സിസ്‌നെറോസ് ആക്രമണം നടത്തിയത്. ആദ്യം 68കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമി, പിന്നീട് എറിന്‍ പിയാസെന്റിയെയും ആക്രമിക്കുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ പാഞ്ഞടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പമേലയെ വെടിവെച്ച്‌ വീഴ്ത്തിയത്. പ്രതിക്ക് കുറേ നാളുകളായി മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കമ്മീഷണര്‍ ജെസിക്ക ടിഷ് പറഞ്ഞു.

ബേങ്ക് ഓഫ് അമേരിക്കയുടെ ബിസിനസ് സെലക്ഷന്‍ ആന്റ് കോണ്‍ഫ്‌ലിക്‌ട്‌സ് യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട എറിന്‍ പിയാസെന്റി. പ്രസവാവധിക്കുശേഷം അടുത്തിടെയാണ് എറിന്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുംവഴിയാണ് എറിന് കുത്തേറ്റത്.

Content Highlights:
Bank of America Vice President Erin Piacenti was stabbed to death at Times Square in New York. The attacker, Pamela Cisneros, who suffered from mental health issues, was shot dead by police. Another 68-year-old man was injured in the unprovoked attack and remains in stable condition.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily