ദുബൈ | ശൈഖ് സായിദ് റോഡിലെ കാര്‍ ഷോറൂമിലുണ്ടായ ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിന്‍ പോള്‍ (27) ആണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷിജിന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ദുബൈയിലെ ദി കാര്‍ സൂപ്പര്‍ സ്റ്റോറില്‍ വീഡിയോഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു ഷിജിന്‍. എട്ടു മാസം മുമ്പാണ് സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. പാലക്കാട് സ്വദേശിനി ശ്രുതി മോഹനാണ് ഭാര്യ.
സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവസ്ഥലത്തെത്തിയ ദുബൈ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Content Highlights:
A Malayali youth tragically lost his life following a gas cylinder explosion at a car showroom in Dubai. The incident occurred unexpectedly inside the commercial facility causing severe shock to the local expatriate community. Further details regarding the victim and official reports are awaited.

