Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എൻ ഐ ടി, ഐ ഐ ഐ ടി പ്രവേശനം: സി എസ് എ ബി മൂന്നിന്

എൻ ഐ ടി, ഐ ഐ ഐ ടി പ്രവേശനം: സി എസ് എ ബി മൂന്നിന്

ൻ ഐ ടികള്‍, ഐ ഐ ഐ ടികള്‍, മറ്റ് ഗവ. ഫണ്ടഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഒഴിവുള്ള സീറ്റിലേക്ക് ആഗസ്റ്റ് മൂന്ന് വരെ അപേക്ഷിക്കാം.

ജോസ അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിനായി നടത്തുന്ന സെൻട്രല്‍ സീറ്റ് അലോക്കേഷൻ ബോർഡി (സി എസ് എ ബി) ന്റെ സ്പെഷ്യല്‍ റൗണ്ടിലേക്കാണ് അപേക്ഷ വിളിച്ചിരിക്കുന്നത്. ആഗസ്റ്റ് മൂന്നിന് രാവിലെ പത്ത് വരെയാണ് അപേക്ഷിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. വിവരങ്ങള്‍ക്ക് https://csab.nic.in. സന്ദർശിക്കുക. ജെ ഇ ഇ മെയിൻ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ രണ്ട് റൗണ്ടുകളിലായാണ് അലോട്ട്മെന്റ്നടത്തുന്നത്. ഇതിനായി പുതുതായി രജിസ്റ്റർ ചെയ്യണം.

അഞ്ചിന് ഉച്ചക്ക് രണ്ട് വരെയാണ് സീറ്റുകളുടെ ചോയ്‌സുകള്‍ നല്‍കാനും ലോക്ക് ചെയ്യാനുമുള്ള

സമയം.

  • ആറിന് വൈകിട്ട് അഞ്ചിന് ആദ്യ റൗണ്ട് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
  • പത്തിന് വൈകിട്ട് അഞ്ച് വരെ ഓണ്‍ലൈൻ റിപോർട്ടിംഗ് നടക്കും.
  • 12ന് വൈകിട്ട് അഞ്ചിന് രണ്ടാം റൗണ്ട് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
  • രണ്ടാം റൗണ്ടില്‍ സീറ്റ് ലഭിച്ചവരുടെ ഓണ്‍ലൈൻ റിപോർട്ടിംഗ് 14ന് വൈകിട്ട് അഞ്ച് വരെ നടക്കും.
  • സീറ്റ് ലഭിച്ച്‌ ഓണ്‍ലൈൻ റിപോർട്ടിംഗ് ചെയ്തവർ 13 മുതല്‍ 18 വരെ കോളജുകളില്‍ നേരിട്ടെത്തി പ്രവേശനം നേടണം.

യോഗ്യത

ജെ ഇ ഇ മെയിൻ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവർക്കും ജോസ അലോട്ട്മെന്റില്‍ പങ്കെടുത്തവരും പങ്കെടുക്കാത്തവരും സീറ്റ് അലോട്ട് ചെയ്ത് ലഭിച്ചവരും അല്ലാത്തവർക്കും രജിസ്റ്റർ ചെയ്യാം. ജോസ അലോട്ട്മെന്റില്‍ നിന്ന് പിൻവാങ്ങിയവർക്കും രേഖകളുടെ വെരിഫിക്കേഷൻ ശരിയാകാത്തതിനാല്‍ സീറ്റ് ലഭിക്കാത്തവർക്കും അപേക്ഷിക്കാം.

എൻ ഐ ടിയില്‍ സീറ്റ് ലഭിച്ചവർ സി എസ് എ ബി റൗണ്ടില്‍ പങ്കെടുക്കുകയും പുതിയ സീറ്റ് ലഭിക്കാതിരിക്കുകയും ചെയ്താല്‍ പഴയ സീറ്റ് നിലനില്‍ക്കും.

ചോയ്‌സ് ഫില്ലിംഗ്

സീറ്റ് അലോക്കേഷൻ രജിസ്‌ട്രേഷന് ശേഷം 40,000 രൂപ സ്പെഷ്യല്‍ റൗണ്ട് എൻറോള്‍മെന്റ് ഫീസ് അടക്കണം. രജിസ്‌ട്രേഷന് ശേഷം ഒഴിവുള്ള സീറ്റുകള്‍ കാൻഡിഡേറ്റ് പോർട്ടലില്‍ കാണിക്കും. ഇവിടെ ചോയ്‌സുകള്‍ നല്‍കണം. ജോസ റൗണ്ടില്‍ നല്‍കിയ ഓപ്ഷനുകള്‍ ഇവിടെ നല്‍കാനാകില്ല.
സീറ്റ് അലോട്ട് ചെയ്തു ലഭിച്ചാല്‍ ഓണ്‍ലൈൻ റിപോർട്ടിംഗ് നടത്തണം.

സീറ്റില്‍ തൃപ്തരാണെങ്കില്‍ ഫ്രീസ് ഓപ്ഷനും ഉയർന്ന ചോയ്‌സിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നെങ്കില്‍ ഫ്ലോട്ട് ഓപ്ഷനും അതേ സ്ഥാപനത്തിലെ മറ്റ് ബ്രാഞ്ചുകളിലേക്ക് മാത്രം പരിഗണിച്ചാല്‍ മതിയെങ്കില്‍ സ്ലൈഡ് ഓപ്ഷനും നല്‍കാം.

കേരളത്തിലെ സീറ്റുകള്‍

കോഴിക്കോട് എൻ ഐ ടിയില്‍ വിവിധ പ്രോഗ്രാമുകളിലായി ഹോം സ്റ്റേറ്റ് ക്വാട്ടയില്‍ ആകെ 150 സീറ്റുകളും മറ്റ് സ്റ്റേറ്റ് ക്വാട്ടയില്‍ 133 സീറ്റുകളുമുണ്ട്. കോട്ടയം ഐ ഐ ഐ ടിയില്‍ 180 സീറ്റുകളുണ്ട്. കോഴിക്കോട് നീലിറ്റില്‍ 18 സീറ്റുകളുണ്ട്.

Content Highlights:
Applications for CSAB Special Round seat allotment across NITs, IIITs, and GFTIs are open until August 3. Candidates with valid JEE Main ranks can register online at csab.nic.in. Allotment results will be published in two rounds to fill remaining vacant seats.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily