Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എറണാകുളത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മീന്‍ വാന്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു

എറണാകുളത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മീന്‍ വാന്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു

സിറാജ് 2 weeks ago

റണാകുളം| ദേശീയ പാതയില്‍ കുമ്പളം ടോള്‍ പ്ലാസക്ക് സമീപം വാഹനാപകടം. അനധികൃതമായി നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മീന്‍ വാന്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു.

മീന്‍ വണ്ടിയിലുണ്ടായിരുന്ന ആലപ്പുഴ പുന്നപ്ര പള്ളിവെളി അബൂബക്കറിന്റെ മകന്‍ ഷഫീഖ് (42) ആണ് മരിച്ചത്. വാഹനം വെട്ടി പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. അപകട സ്ഥലത്തുവെച്ച്‌ തന്നെ ഇയാള്‍ മരിച്ചിരുന്നു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് വൈപ്പിനിലേക്ക് മീനുമായി പോയ ലോറിയാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്.

Content Highlights:
A 42-year-old man named Shafeeq from Punnapra died in a tragic road accident near Kumbalam toll plaza on the National Highway. The accident occurred at 3 AM when a fish van collided with an illegally parked lorry. The van driver escaped with minor injuries while the body was shifted to hospital.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily