Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹമാസിന്റെ നിരായുധീകരണം പൂര്‍ത്തിയാകാതെ ഗസ്സയില്‍ നിന്ന് ഇസ്റാഈല്‍ പിന്മാറില്ലെന്ന് ബോര്‍ഡ് ഓഫ് പീസ്

ഹമാസിന്റെ നിരായുധീകരണം പൂര്‍ത്തിയാകാതെ ഗസ്സയില്‍ നിന്ന് ഇസ്റാഈല്‍ പിന്മാറില്ലെന്ന് ബോര്‍ഡ് ഓഫ് പീസ്

സിറാജ് 3 months ago

വെസ്റ്റ് ജറുസലേം | ഹമാസിന്റെ ആയുധങ്ങള്‍ പൂർണ്ണമായും ഒഴിവാക്കുന്നത് വരെ ഗസ്സയില്‍ നിന്നുള്ള ഇസ്റാഈല്‍ സൈന്യത്തിന്റെ പിന്മാറ്റം ഉണ്ടാകില്ലെന്ന് യു എസ് നേതൃത്വത്തിലുള്ള ബോർഡ് ഓഫ് പീസ്.

ബോർഡ് ഓഫ് പീസ് ഡയറക്ടർ നിക്കോളായ് മ്ലാഡെനോവും ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മില്‍ വെസ്റ്റ് ജറുസലേമില്‍ തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം പുറത്തുവന്നത്.

കഴിഞ്ഞ വ്യാഴാഴ്ച യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച കരാറിനെക്കുറിച്ച്‌ ഇസ്റാഈലില്‍ അതൃപ്തി ഉയർന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. ഹമാസ് മധ്യസ്ഥർക്ക് നല്‍കിയ ഉറപ്പ് പോലെ നിരായുധീകരണം പൂർണ്ണമായ ശേഷം മാത്രമേ യെല്ലോ ലൈനിന് പുറത്തേക്ക് ഇസ്റാഈല്‍ സൈന്യത്തിന്റെ പിന്മാറ്റം നടക്കൂ എന്ന് ബോർഡ് ഓഫ് പീസ് പ്രസ്താവനയില്‍ അറിയിച്ചു. ലഘു ആയുധങ്ങള്‍, ഭാരിച്ച ആയുധങ്ങള്‍, തുരങ്കങ്ങള്‍ എന്നിവക്കെല്ലാം ഇത് ബാധകമാണ്. ഗസ്സയില്‍ ആയുധങ്ങള്‍ പൂർണ്ണമായും ഇല്ലാതാക്കുക, തോക്കിന്റെ ഭരണത്തില്‍ നിന്ന് സിവിലിയൻ ഭരണത്തിലേക്ക് കാര്യങ്ങള്‍ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ബോർഡ് ഓഫ് പീസ് അവകാശപ്പെട്ടു.

അതേസമയം ഇസ്റാഈല്‍ തങ്ങളുടെ ഭാഗം നടപ്പാക്കാതെ കരാർ നടപ്പിലാക്കില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകള്‍ക്കിടയില്‍ ഗസ്സയ്ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിർത്താൻ മ്ലാഡെനോവ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. 2025 ഒക്ടോബറിലെ വെടിനിർത്തലിന് ശേഷവും ആക്രമണം തുടരുന്ന ഇസ്റാഈല്‍ 1200 ലധികം ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്.

ആക്രമണങ്ങളെ ഈജിപ്ത്, ഖത്തർ, തുർക്കിയെ എന്നീ മധ്യസ്ഥ രാജ്യങ്ങള്‍ സംയുക്തമായി അപലപിച്ചു. തങ്ങളും മറ്റ് ഫലസ്തീൻ ഗ്രൂപ്പുകളും വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിന് തയ്യാറാണെന്നും മധ്യസ്ഥരില്‍ നിന്ന് വ്യക്തമായ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഹമാസ് വ്യക്തമാക്കി.

2023 ഒക്ടോബർ മുതല്‍ ഇസ്റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 73,000 ലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

Content Highlights:

The US-led Board of Peace confirmed that Israeli military withdrawal from Gaza will only occur after Hamas completely disarms its weapons and tunnels. Director Nickolay Mladenov met Benjamin Netanyahu in West Jerusalem to discuss the framework amid ongoing strikes and Israeli internal pushback.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily