Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആറ് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആറ് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു

സിറാജ് 2 weeks ago

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആറ് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

ആറ്റുകാല്‍ ഉണ്ണി, വിജയ്, സിദ്ധാര്‍ഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നീ ആറ് സി പി എം പ്രവര്‍ത്തകരെയാണ് അന്വേഷണ സംഘം പിടികൂടിയത്.

ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. കണ്ടാലറിയാവുന്ന 300 ഓളം പേര്‍ക്കെതിരെയാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily