Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇരട്ടഗോളുമായി ഡി കെറ്റെലെയര്‍; അമേരിക്കയെ തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍

ഇരട്ടഗോളുമായി ഡി കെറ്റെലെയര്‍; അമേരിക്കയെ തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍

വാഷിങ്ടണ്‍| 2026 ഫിഫ ലോകകപ്പില്‍ ആതിഥേയരായ അമേരിക്കയെ തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍. പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ ആധികാരിക ജയമാണ് ബെല്‍ജിയം സ്വന്തമാക്കിയത്.

ചാള്‍സ് ഡി കെറ്റലാരെയുടെ ഇരട്ടഗോളുകളാണ് അമേരിക്കയുടെ സ്വപ്നങ്ങള്‍ തകര്‍ത്തത്. ഇതോടെ ബെല്‍ജിയം ക്വാര്‍ട്ടറില്‍ സ്പെയിനിനെ നേരിടും.

മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ബെല്‍ജിയം 9-ാം മിനിറ്റില്‍ നിക്കോളാസ് റാസ്‌കിന്റെ പാസില്‍ നിന്ന് ഡി കെറ്റെലെയര്‍ ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍ നേടി.

31-ാം മിനിറ്റില്‍ മലിക് ടില്‍മാന്റെ ഫ്രീകിക്ക് ഹാന്‍സ് വനാകെനില്‍ തട്ടി ഗോളായതോടെ അമേരിക്ക സമനില പിടിച്ചു. എന്നാല്‍ രണ്ട് മിനിറ്റിനുള്ളില്‍ ലിയാന്‍ഡ്രോ ട്രോസാര്‍ഡിന്റെ ക്രോസില്‍ നിന്ന് ഹെഡറിലൂടെ ഡി കെറ്റെലെയര്‍ വീണ്ടും ബെല്‍ജിയത്തെ മുന്നിലെത്തിച്ച്‌ തന്റെ രണ്ടാം ഗോളും സ്വന്തമാക്കി.

രണ്ടാം പകുതിയില്‍ അമേരിക്കന്‍ ഗോള്‍കീപ്പര്‍ മാറ്റ് ഫ്രീസിന്റെ പിഴവ് മുതലെടുത്ത് ഡി കെറ്റെലെയര്‍ നല്‍കിയ പന്ത് ഹാന്‍സ് വനാകെന്‍ വലയിലെത്തിച്ചതോടെ ബെല്‍ജിയം ലീഡ് 3-1 ആക്കി. ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ പകരക്കാരനായി എത്തിയ റൊമേലു ലുക്കാകുവും ഗോള്‍ നേടിയതോടെ ബെല്‍ജിയത്തിന്റെ വിജയം പൂര്‍ണമായി.

മെക്‌സിക്കോയും കാനഡയും നേരത്തെ പുറത്തായതോടെ ടൂര്‍ണമെന്റില്‍ അവശേഷിച്ച ഏക ആതിഥേയരാജ്യമായിരുന്നു അമേരിക്ക. ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച സ്‌പെയിനാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍.

Content Highlights:
Belgium advanced to the quarter-finals of the FIFA World Cup 2026 after a dominant 4-1 victory over co-hosts USA. Charles De Ketelaere scored a brilliant double while Hans Vanaken and Romelu Lukaku sealed the win. With this triumph, Belgium sets up a high-stakes quarter-final clash against Spain.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily